ലാഭവിഹിതം പ്രഖ്യാപിച്ച് ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: 5 രൂപ സ്‌പെഷ്യല്‍ ലാഭവിഹിതവും 5 രൂപ അവസാന ലാഭവിഹിതവും പ്രഖ്യാപിച്ചിരിക്കയാണ് ഡിലിങ്ക്. വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിന്റെ അനുമതിയ്ക്ക് വിധേയമായി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും. 314.13 കോടി രൂപയാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 14.72 ശതമാനം അധികമാണിത്. അറ്റാദായം 20.19 കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 72.50 ശതമാനം ഉയര്‍ന്നു. ഇപിഎസ് 3.30 രൂപയില്‍ നിന്നും 5.69 രൂപയായി.Read More →

പ്രധാന നഗരങ്ങളിലെ ആഡംബര ഭവന വില്‍പ്പന 151 ശതമാനം വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് സിബിആര്‍ഇയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2023 ജനുവരി-മാര്‍ച്ച് പാദത്തില്‍ ആഡംബര ഭവന വില്‍പ്പന 151 ശതമാനം വര്‍ദ്ധിച്ചു. ആഢംബര ഭവന വില്‍പനയില്‍ 216 ശതമാനം വളര്‍ച്ചയോടെ ഡല്‍ഹി-എന്‍സിആര്‍ മുന്നിട്ടുനില്‍ക്കുന്നു. ഡല്‍ഹി-എന്‍സിആറിന് പുറമെ, മുംബൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള യൂണിറ്റുകള്‍ക്ക് ഉയര്‍ന്നഡിമാന്റുണ്ടായി. എന്നിരുന്നാലും, ബെംഗളൂരുവിലെ ആഡംബര വില്‍പ്പന മാറ്റമില്ലാതെ തുടര്‍ന്നു. ‘2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ മൊത്തം 78,000 ഭവന യൂണിറ്റുകളാണ് വില്‍പനRead More →

ന്യൂഡല്‍ഹി: ഏകീകൃത അറ്റാദായത്തില്‍ 52 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഒലെക്ട്ര ഗ്രീന്‍ടെക്ക് ഓഹരി 10 ശതമാനത്തിലധികം ഉയര്‍ന്നു. 17.77 കോടി രൂപ അറ്റാദായമാണ് നാലാംപാദത്തില്‍ കമ്പനി നേടിയത്. കമ്പനിയുടെ ഓഹരി 5 വര്‍ഷത്തില്‍ 330 ശതമാനമാണ് ഉയര്‍ന്നത്. 12 മാസത്തെ നേട്ടം 13 ശതമാനം. 374.10 രൂപ, 52 ആഴ്ച താഴചയും 52 ആഴ്ച ഉയരം 743.35 രൂപയുമാണ്. നിലവില്‍ 7 ശതമാനം ഡിസ്‌ക്കൗണ്ടിലാണ് ട്രേഡിംഗ്. കമ്പനി നാലാംപാദത്തില്‍Read More →

ന്യൂഡല്‍ഹി: പഴയ പെന്‍ഷന്‍ സ്‌ക്കീം സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്നറിയിപ്പ്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഇക്കാര്യം പരാമര്‍ശിച്ചത്. നീക്കം ഫെഡറല്‍ ധനവിനിയോഗത്തിന് അപകടമാണെന്നും വന്‍ ബാധ്യതകളിലേയ്ക്ക് സംസ്ഥാനങ്ങളെ നയിച്ചേക്കാമെന്നും ‘സ്റ്റേറ്റ് ഫിനാന്‍സ്: എ സ്റ്റഡി ഓഫ് ബഡ്ജറ്റ്‌സ് ഓഫ് 2022-23’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍,Read More →

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ഏജന്‍സിയായ കമ്പ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് (സിഎഎംഎസ്) പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ (2019- 2023 സാമ്പത്തിക വര്‍ഷം) 84.8 ലക്ഷം പുതിയ മില്ലേനിയല്‍ (1980 കളുടെ തുടക്കത്തിനും 1990 കളുടെ അവസാനത്തിനും ഇടയില്‍ ജനിച്ച വ്യക്തി) നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലേക്ക് പ്രവേശിച്ചു. “ചാഞ്ചാട്ടവും അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, നിക്ഷേപകരുടെ ആത്മവിശ്വാസം തുടരുന്നു. മില്ലേനിയലുകള്‍, സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗമായി മ്യൂച്വല്‍Read More →