മുംബൈ: ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള മൂന്ന് കമ്പനികള്‍ 5 ബില്യണ്‍ ഡോളര്‍ വരെ ധനസമാഹരണം നടത്തുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്നിവയാണ് ബിസിനസ് ശക്തിപ്പെടുത്താനായി പണം സ്വരൂപിക്കുക. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് ശനിയാഴ്ച ചേരും. ഓഹരികളോ മറ്റ് സെക്യൂരിറ്റികളോ വില്‍ക്കുന്നതിലൂടെ ഫണ്ട് സ്വരൂപിക്കാനാണ് ആലോചിക്കുന്നത്. അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍Read More →

ട്വിറ്ററിന്റെ സിഇഒ ആയി പുതിയൊരാളെ കണ്ടെത്തിയതായി ഇലോണ് മസ്ക്. ഒരു വനിതയായിരിക്കും കമ്പനിയുടെ പുതിയ സിഇഒ എന്നും ആറ് ആഴ്ചയ്ക്കുള്ളില് ചുമതലയേല്ക്കുമെന്നും മസ്ക് വ്യക്തമാക്കി. അതേസമയം പുതിയ സിഇഒയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. എക്സ് കോര്പ്പ് എന്ന കമ്പനിയ്ക്കാണ് ഇപ്പോള് ട്വിറ്ററിന്റെ നിയന്ത്രണം. ഈ കമ്പനിയുടെ സിഇഒ ആയാണ് പുതിയ ആള് വരിക. കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്, ചീഫ് ടെക്നോളജി ഓഫീസര് സ്ഥാനങ്ങളാണ് ഇനി ഇലോണ് മസ്കിന്റേത്. എന്ബിസി യൂണിവേഴ്സല്Read More →

ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റിലേയ്ക്ക് സ്ഥാപനങ്ങളെ ക്ഷണിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ കമ്പനികളില്‍ നിന്നും റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അപേക്ഷ ക്ഷണിച്ചു. 2023 മെയ് 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഗ്രീന്‍വാഷിംഗ് അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ റെഗുലേറ്റര്‍മാരെയും വിപണിയെയും സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അന്താരാഷ്ട്ര റെഗുലേറ്റര്‍മാര്‍, സ്ഥാപനങ്ങള്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ ടെക്ക് സ്പ്രിന്റില്‍ കമ്പനികള്‍ക്ക് ഇവരുമായി സംവദിക്കാം.ഗ്രീന്‍വാഷിംഗ് അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നRead More →

ആന്റിബയോട്ടിക്കിന്റെ പാര്‍ശ്വഫലം: നാവില്‍ കറുപ്പ് നിറവും രോമവളര്‍ച്ചയുമായി അറുപതുകാരി

ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലങ്ങള്‍ക്കെതിരെ ആരോഗ്യവിദഗ്ധര്‍ എപ്പോഴും മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് മരന്നുകടക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചതിന് പിന്നിിലും ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യമാണ്. എങ്കിലും ആവശ്യം വന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടതും രോഗശമനത്തിന് ആവശ്യമാണ്. ആന്റിബയോട്ടിക്കുകള്‍ക്ക് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. പക്ഷേ കഴിഞ്ഞിടെ ആന്റിബയോട്ടിക്കിന്റെ ഉപയോഗത്തെ തുടര്‍ന്ന് വളരെ വിചിത്രമായ ഒരു അവസ്ഥ ഒരു രോഗിയില്‍ ഉണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ആന്റിബയോട്ടിക് ഉപയോഗംRead More →