ദുബൈ: പ്രമുഖ ജ്വല്ലറി ബ്രാൻഡായ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം യു.എസിലെ ഹൂസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു
ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസിന്റെ സാന്നിധ്യത്തിൽ ഫോർട്ട് ബെന്റ് കൺട്രി ജഡ്ജ് കെ.പി. ജോർജ്, കൺട്രി കോർട്ട് ലോ 3 പ്രിസൈഡിങ് ജഡ്ജ് ജൂലി മാത്യു എന്നിവർ ചേർന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് എക്സ്ക്ലൂസിവ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
1000 ഡോളർ വിലയുള്ള സ്വർണാഭരണം വാങ്ങുന്നവർക്ക് 0.2 ഗ്രാമിന്റെ സ്വർണ നാണയം സമ്മാനമായി നൽകും. 2000 ഡോളർ വിലയുള്ള ഡയമണ്ട്, പോൾക്കി, പേൾ ആഭരണങ്ങൾ വാങ്ങിയാൽ ഒരു ഗ്രാം തൂക്കമുള്ള സ്വർണ നാണയം സമ്മാനമായി ലഭിക്കും. ഈ ഓഫർ യു.എസിൽ മാത്രമായിരിക്കും.




