കുവൈത്ത് സിറ്റി: രുചികരമായ ചായയും ജൂസും ബർഗറുകളുംകൊണ്ട് ശ്രദ്ധേയമായ ടീ ടൈം റസ്റ്റാറന്റ് ഇനി സാൽമിയയിലും രുചി പടർത്തും. ടീ ടൈം റസ്റ്റാറന്റിന്റെ പുതിയ ഔട്ട്ലറ്റ് സൂഖ് സാല്മിയക്കടുത്ത് സാൽമിയയിൽ പ്രവർത്തനം ആരംഭിച്ചു. ജി സി സിയിൽ മൊത്തം പ്രവർത്തിക്കുന്ന ടീ ടൈം റസ്റ്റാറന്റ് ശൃഖലയുടെ കുവൈത്തിലെ അഞ്ചാമത് ഔട്ട്ലറ്റാണിത്.
രുചികരമായ കറക് ചായക്കൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ബർഗറുകൾ, സാന്റ്വിച്ച്, വിവിധ തരം ചപ്പാത്തി റോളുകൾ, ഫ്രഷ് ജൂസ്, ഷേക്കുകൾ എന്നിവ ടീ ടൈമിൽ ലഭ്യമാണ്. ഗൾഫ് രാജ്യങ്ങളിൽ മൊത്തം ഔട്ട്ലറ്റുകളുള്ള ടി ടൈമിന്, കുവൈത്തിൽ ഫർവാനിയ, ഖുറൈൻ മാർക്കറ്റ്, മംഗഫ്, ആർദിയ ഹറഫിയ എന്നിവിടങ്ങളിൽ ഔട്ട്ലറ്റുകളുണ്ട്. ജലീബ് അൽ ശുയൂഖ് പൊലീസ് സ്റ്റേഷന് എതിർവശം ആറാമത്തെ ബ്രാഞ്ചും ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് മാനേജിങ് ഡയറക്ടർ റാഷിദ് കുറുങ്ങോട്ട് അറിയിച്ചു.




