ദുബൈ: ജോയ് ആലുക്കാസിന്റെ ഏറ്റവും പുതിയ ഷോറൂം ദുബൈയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസും ഗ്രൂപ് ഡയറക്ടര്‍ സോണിയ ആലുക്കാസും ചേര്‍ന്ന് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ ശേഖരങ്ങളും മികച്ച ഉപഭോക്തൃ സേവനവും ആകര്‍ഷകമായ ഉത്സവ ഓഫറുകളും പുതിയ ഷോറൂമിൽ സജ്ജമാക്കിയിട്ടുണ്ട്.
തിരക്കേറിയ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ഏറ്റവും പുതിയ ഷോറൂം ആരംഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ഉത്സവ, വിവാഹ സീസണുകള്‍ക്ക് അനുയോജ്യമായ വിശാലമായ ശ്രേണി ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ആഭരണ ശേഖരങ്ങള്‍ അടുത്തറിയാന്‍ പുതിയ ഷോറൂമിൽ സന്ദർശകർക്ക് അവസരമുണ്ട്.
മികച്ച ഷോപ്പിങ് അനുഭവത്തോടൊപ്പം നിരവധി സമ്മാനങ്ങളും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

