മ്യൂച്വൽ ഫണ്ട് വിതരണ സേവനം ആരംഭിച്ച് ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്

മ്യൂച്വൽ ഫണ്ട് വിതരണ സേവനം ആരംഭിച്ച് ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്

Spread the News
മ്യൂച്വൽ ഫണ്ട് വിതരണ സേവനം ആരംഭിച്ച് ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്

തൃശൂർ: ഉപഭോക്താക്കൾക്ക് കൂടുതൽ സമഗ്രമായ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് മ്യൂച്വൽ ഫണ്ട് വിതരണ സേവനം ആരംഭിച്ചു. പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനികളുമായി സഹകരിച്ചാണ് വിവിധ മ്യൂച്വൽ ഫണ്ട് പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, റിലേഷൻഷിപ്പ് മാനേജർ എന്നിവ വഴി സേവനം ലഭ്യമാകും. ലളിതമായ രജിസ്ട്രേഷൻ നടപടികൾ, ഡിജിറ്റൽ നിക്ഷേപ സൗകര്യം, സാമ്പത്തിക ആസൂത്രണത്തിന് സഹായകമായ വിവരങ്ങൾ എന്നിവയും പ്ലാറ്റ്ഫോമിന്റെ പ്രത്യേകതകളാണ്. ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് അറിവോടെയുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന സുതാര്യവും എളുപ്പവുമായ സേവനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *