വെറും 12 ഡോളറിന്റെ ഷർട്ട് ധരിച്ച് മ്യൂസിക് ഷോയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെ​സോസ്

വെറും 12 ഡോളറിന്റെ ഷർട്ട് ധരിച്ച് മ്യൂസിക് ഷോയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെ​സോസ്

Spread the News

വാഷിങ്ടൺ: വെറും 12 ഡോളർ മാത്രം വില വരുന്ന ഷർട്ട് ധരിച്ച് മ്യൂസി​ക് ഷോയിൽ പ്രത്യക്ഷപ്പെട്ട് ആമസോൺ സ്ഥാപകൻ Jeff Bezos ജെഫ് ബെ​സോസ്. ​കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവെല്ലിൽ ബാഡ് ബെല്ലിയുടെ പാട്ട് കേൾക്കാനായാണ് കുറഞ്ഞ വിലയുള്ള ഷർട്ട് ധരിച്ച് ജെഫ് ബെസോസ് എത്തിയത്.

പരിപാടിയിൽ ബെസോസ് പ​ങ്കെടുക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. ബെസോസിനൊപ്പം സുഹൃത്ത് ലോറൻ സാഞ്ചസുമുണ്ടായിരുന്നു. ഇരുവർക്കുമൊപ്പം ക്രിസ് ജെന്നറും കോറെ ഗാംബളും സമയം ചെലവിടുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. നീല നിറത്തിൽ പൂമ്പാറ്റകളുടെ ചിത്രങ്ങളോടുകൂടിയ ഷർട്ടാണ് ബെസോസ് ധരിച്ചിരുന്നത്. ആമസോൺ സൈറ്റിലെ വിവരമനുസരിച്ച് ഏകദേശം 12 ഡോളറാണ് ഷർട്ടിന്റെ വില.

ബെസോസും സുഹൃത്തും ഫെസ്റ്റിലേക്ക് വി.ഐ.പി ഗേറ്റിലൂടെയാണ് എത്തിയത്. കൊളറാഡോ മരുഭൂമിയിൽ കൊച്ചെല്ല താഴ്വരയിലാണ് ഫെസ്റ്റിവെൽ നടക്കുന്നത്. ഈ വർഷത്തെ ഫെസ്റ്റിവെൽ ഏപ്രിൽ 23ന് അവസാനിച്ചിരുന്നു. ഏപ്രിൽ 21നാണ് ബെസോസ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *