പെയിന്റിങ്ങില്‍ സമ്പൂര്‍ണ ഫിനിഷ് ഉറപ്പു നല്‍കി ഡ്യൂലക്‌സ് അഷുറന്‍സ്

പെയിന്റിങ്ങില്‍ സമ്പൂര്‍ണ ഫിനിഷ് ഉറപ്പു നല്‍കി ഡ്യൂലക്‌സ് അഷുറന്‍സ്

Spread the News

കൊച്ചി:  പെയിന്റിന് കൃത്യമായ നിറവും ഫിനിഷും ഉറപ്പു നല്‍കുന്ന ഡ്യൂലക്‌സ് അഷുറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് അകസോ നോബല്‍. കൃത്യത ലഭിച്ചില്ലെങ്കില്‍ പെയിന്റ് മാറ്റി നല്‍കും എന്ന്‌വരെ ഉറപ്പു നല്‍കുന്നു. ഡ്യൂലക്‌സിന്റെ പ്രീമിയം ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഉല്‍പ്പന്ന ശ്രേണിക്കു മുഴുവന്‍ രാജ്യത്തുടനീളം ഈ പ്രോഗ്രാം ലഭ്യമാണ്.
വ്യവസായത്തേക്കാള്‍ ഉപരിയായി ഉപഭോക്താക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിലവാരം കണ്ടെത്തുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും ഈ കാഴ്ചപ്പാടിലാണ് ഡ്യൂലക്‌സ് അഷുറന്‍സ് അവതരിപ്പിക്കുന്നതെന്നും ഉപഭോക്താക്കളുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ക്കൊപ്പം എത്തുകയെന്നതാണ് സ്ഥാപനത്തിന്റെ പ്രതിജ്ഞാബദ്ധതയെന്നും അക്‌സോ നോബല്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജീവ് രാജഗോപാല്‍ പറഞ്ഞു.
പുതിയ ഡ്യൂലക്‌സ് അഷുറന്‍സ് ചിഹ്നം എല്ലാ ഡ്യൂലക്‌സ് പെയിന്റ് കാനിലുമുണ്ടാകും. നിലവില്‍ വിപണിയില്‍ ലഭ്യമായ എല്ലാ ഡ്യൂലക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ അക്‌സോ നോബലുമായി ബന്ധപ്പെടാം. പ്രശ്‌നങ്ങളുള്ള ചുവരിന്റെ ചിത്രങ്ങളും ഡ്യൂലക്‌സ് അഷുറന്‍സ് കാര്‍ഡും ടാക്‌സ് ഇന്‍വോയിസും ലഭ്യമാക്കിയാല്‍ മതി. 14 ദിവസത്തിനുള്ളില്‍ പരിശോധിച്ച് മാറ്റാനുള്ള വൗച്ചര്‍ നല്‍കും. ഇ-വൗച്ചര്‍ ബന്ധപ്പെട്ട ഡീലര്‍മാരില്‍ നിന്നും മൂന്നു മാസത്തിനുള്ളില്‍ റിഡീം ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *