കല്യാണ്‍ ജൂവലേഴ്സ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഓഫര്‍

കല്യാണ്‍ ജൂവലേഴ്സ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഓഫര്‍

Spread the News

ദുബൈ: കല്യാണ്‍ ജൂവലേഴ്സ് ഇരുപത്തൊന്‍പതാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കാളികളാവുന്നു. ഈ വര്‍ഷത്തെ പ്രചാരണത്തിന്‍റെ ഭാഗമായി 300 ഭാഗ്യശാലികള്‍ക്ക് 25 കിലോ സ്വര്‍ണം സൗജന്യസമ്മാനമായി നല്കും.

സവിശേഷമായ ഈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് കല്യാണ്‍ ജൂവലേഴ്സില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ 500 ദിര്‍ഹത്തിനും ഉപയോക്താക്കള്‍ക്ക് ഒരു റാഫിള്‍ കൂപ്പണ്‍ ലഭിക്കും. ഡയമണ്ട്, പേള്‍, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ 500 ദിര്‍ഹത്തിനും രണ്ട് റാഫിള്‍ കൂപ്പണുകളാണ് ലഭിക്കുക.

ഇതുവഴി സൗജന്യസ്വര്‍ണം സ്വന്തമാക്കുന്നതിനുള്ള അവസരം ഇരട്ടിയാകും. ജനുവരി 14 വരെയുള്ള ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ദിവസങ്ങളില്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ നാല് വിജയികളെ പ്രഖ്യാപിക്കും. ആവേശമുണര്‍ത്തുന്ന പുതിയൊരു സീസണില്‍ കൂടി ദുബൈ ഷോപ്പിങ് ഫെസ്റ്റിവലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *