സ്വർണവില തിരിച്ചുകയറുന്നു, ഇന്ന് പവന് 240 രൂപ കൂടി

സ്വർണവില തിരിച്ചുകയറുന്നു, ഇന്ന് പവന് 240 രൂപ കൂടി

Spread the News

കൊച്ചി: രണ്ടാഴ്ച മുമ്പ് പവന് 43,280 വരെ താഴ്ന്ന സ്വർണ വില പതിയെ തിരിച്ചു കയറുന്നു. ഇന്ന് 240 രൂപ കൂടിയതോടെ പവൻ വീണ്ടും 44,000 തൊട്ടു. ഗ്രാമിന് 5500 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. ആഗസ്റ്റ് ഒന്നിന് 44,320 രൂപയായിരുന്നു സ്വർണത്തിന് ഉണ്ടായിരുന്നത്്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയും അതായിരുന്നു. തുടർന്ന് ആഗസ്റ്റ് 17ന് 43,280 രൂപയിലേക്ക് താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *