ടാറ്റ മോട്ടോഴ്‌സ് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ടാറ്റ മോട്ടോഴ്‌സ് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

Spread the News

മുംബൈ: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഓഹരികള്‍ ജൂലൈ 26 ന് 3 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 665 രൂപയിലെത്തി. മൂലധന ഘടന ലളിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡിവആര്‍എസ് ഓഹരികള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. നീക്കം കമ്പനി ഓഹരികള്‍ 4.2 ശതമാനം കുറയ്ക്കും. ഓരോ പത്ത് ‘എ’ സാധാരണ ഓഹരികള്‍ക്കും ഏഴ് സാധാരണ ഓഹരികള്‍ നല്‍കാനാണ് പദ്ധതി.

ഇത് 23 ശതമാനം പ്രീമിയത്തിലായിരിക്കും. കൂടാതെ മികച്ച ഒന്നാംപാദ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടത്. 3,203 കോടി രൂപയുടെ ഏകീകൃത അറ്റാദായം കമ്പനിനേടി.തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 5006.60 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.പാസഞ്ചര്‍ വാഹന ബിസിനസിന്റെ മെച്ചപ്പെട്ട മാര്‍ജിനും ആഡംബര കാര്‍ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവറിലെ (ജെഎല്‍ആര്‍) ശക്തമായ വില്‍പ്പനയുമാണ്  സഹായിച്ചത്.

വരുമാനം 42 ശതമാനമുയര്‍ത്തി 1.02 ലക്ഷം കോടി രൂപയാക്കുകയും എബിറ്റ 14700 കോടി രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. എബിറ്റ മാര്‍ജിന്‍ 1300 പോയിന്റുയര്‍ത്തി 8.6 ശതമാനം. വാണിജ്യ വാഹന വില്‍പന അതേസമയം 15 ശതമാനം കുറവാണ്.

ബിഎസ്6 ഫേസ്2 ട്രാന്‍സിഷനാണ് കാരണം.6.9 ബില്യണ്‍ പൗണ്ടാണ് ജെഎല്‍ആര്‍ വരുമാനം. 57 ശതമാനം ഉയര്‍ച്ചയാണിത്. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കമ്പനി ഓഹരിയില്‍ ബുള്ളിഷാണ്. 750 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.

വരുമാനം 16 ശതമാനം സിഎജിആറില്‍ 2023-25 സാമ്പത്തികവര്‍ഷത്തില്‍ വളരുമെന്ന് പറഞ്ഞ നുവാമ, 185000 യൂണിറ്റിന്റെ പെന്‍ഡിംഗ് ഓര്‍ഡര്‍ ബുക്ക് ചൂണ്ടിക്കാട്ടി. ജെഫറീസ് 800 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹിര വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് സിഎല്‍എസ്എയും പറഞ്ഞു.

ഐസിഐസിഐ സെക്യൂരിറ്റീസ് കൂട്ടിച്ചേര്‍ക്കല്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *