റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം പാദം: അറ്റാദായം 11% ഇടിഞ്ഞു

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം പാദം: അറ്റാദായം 11% ഇടിഞ്ഞു

Spread the News

ന്യൂഡല്‍ഹി: വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 16,011 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണിത്.

മൊത്തം വരുമാനം 5.3 ശതമാനം കുറഞ്ഞ് 2.11 ലക്ഷം കോടി രൂപയായപ്പോള്‍ 9 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറായി. വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. 16421 കോടി രൂപയാണ് ഇക്കണോമിക് ടൈംസ് പോള്‍ രേഖപ്പെടുത്തിയത്.

ആര്‍ഐഎല്ലിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ജൂണ്‍ പാദത്തില്‍ 4,863 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12.2 ശതമാനം അധികം.ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ വരിസംഖ്യ വരുമാനം 9.9 ശതമാനം ഉയര്‍ത്തി.

24,042 കോടി രൂപയാണ് വരിസഖ്യ ഇനത്തില്‍ കമ്പനിയ്ക്ക് ലഭിച്ചത്. അവലോകന പാദത്തില്‍ റിലയന്‍സ് ജിയോയുടെ മൊത്തം വരുമാനം 21,995 കോടി രൂപയില്‍ നിന്ന് 24,127 കോടി രൂപയായി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *