ഇന്ത്യയിലെ മികച്ച തൊഴിലിടമായി വി-ഗാര്‍ഡിന് അംഗീകാരം

ഇന്ത്യയിലെ മികച്ച തൊഴിലിടമായി വി-ഗാര്‍ഡിന് അംഗീകാരം

Spread the News

കൊച്ചി:ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് അംഗീകാരം. 2021ലെ പട്ടികയില്‍ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് വി-ഗാര്‍ഡിന് ലഭിച്ചത്. അംബീഷന്‍ബോക്സ് ബെസ്റ്റ് പ്ലെയ്സസ് ടു വര്‍ക്ക് നടത്തിയ റേറ്റിങില്‍ വി-ഗാര്‍ഡ് മുന്നിലെത്തി. സര്‍വെ, അഭിമുഖം, റേറ്റിങ് എന്നിവയിലൂടെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലൂടെയാണ് മികച്ച തൊഴിലിടമായി കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലൊട്ടാകെ വിവിധ കമ്പനികളിലെ 50 ലക്ഷത്തിലേറെ ജീവനക്കാര്‍ക്കിടയില്‍ സര്‍വെ നടത്തിയാണ് അംബീഷന്‍ ബോക്സ് മികച്ച തൊഴിലിട പുരസ്‌ക്കാരം നല്‍കുന്നത്.ജീവനക്കാര്‍ക്ക് ഏറെ കരുതല്‍ ഉറപ്പാക്കുന്നതോടൊപ്പം മികച്ച ഒരു തൊഴില്‍ദാതാവ് ആയ ബ്രാന്‍ഡ് എന്ന നേട്ടം കൂടി ഈ പുരസ്‌ക്കാരത്തിലൂടെ വി-ഗാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു- കമ്പനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *