2023ൽ ഇന്ത്യയിൽ വിതരണം ചെയ്തത് 1.37 കോടി പാസ്‌പോർട്ടുകൾ
2024-02-26
2023ൽ ഇന്ത്യയിൽ ഏകദേശം 1.37 കോടി പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇത് ദിവസേന ശരാശരി 37,700 പാസ്‌പോർട്ടുകൾ എന്നതിന് തുല്യമാണ്. കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് അപേക്ഷകൾ ലഭിച്ചത്. ഈ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് കേരളവും മഹാരാഷ്ട്രയുമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ മാത്രം ഏകദേശം 11 ലക്ഷം പാസ്‌പോർട്ടുകൾ വിതരണം ചെയ്തു.Read More →

