‘സ്വന്തം പേര് ഓർമയില്ല, ഉമിനീരുപോലും ഇറക്കുന്നില്ല’: മറവിരോഗം ബാധിച്ച് കനകലത ദുരിതാവസ്ഥയിൽ
ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി കനകലത. ഇപ്പോൾ കടുത്ത ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് താരം. പാർക്കിൻസൺസും മറവിരോഗവും ബാധിച്ച് ദുരിതാവസ്ഥയിലാണ് കനകലത ഇപ്പോൾ. ഭക്ഷണം കഴിക്കുന്നതുപോലും നിർത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയെന്നും നടിയുടെ സഹോദരി വിജയമ്മ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2021 മുതലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. തുടർന്ന്Read More →




