മിക്സി പൊട്ടിത്തെറിച്ച് അപകടം; ഗായിക അഭിരാമി സുരേഷിന് പരിക്ക്

മിക്സി പൊട്ടിത്തെറിച്ച് അപകടം; ഗായിക അഭിരാമി സുരേഷിന് പരിക്ക്

Spread the News

പാചകത്തിനിടെ പരുക്കേറ്റ് ഗായിക അഭിരാമി സുരേഷ്. അടുക്കളയിൽ ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. വലത് കയ്യിലെ 5 വിരലുകളിലും അഭിരാമിക്ക് പരുക്കേറ്റു. ഗായിക തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.

ചെറിയ ഇടവേളയ്ക്കു ശേഷം വിഡിയോകൾ ചെയ്തു സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും അഭിരാമി പറഞ്ഞു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും ഗായിക പറയുന്നു.

ഈ അപകടമൊന്നും തന്നെ പാചകത്തിൽ നിന്നും പിന്തിരിപ്പിക്കില്ലെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരുമെന്നും അഭിരാമി പറഞ്ഞു. കൈവിരലുകളിൽ അൽപം ആഴമേറിയ മുറിവാണ് അഭിരാമിക്ക്. ചെറിയ രീതിയിൽ പൊള്ളലും ഏറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ അഭിരാമി ഇപ്പോൾ വിശ്രമത്തിലാണ്. ആരും പേടിക്കേണ്ടെന്നും വലിയ പ്രശ്നങ്ങളില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *