യുഎസുമായി വമ്പന്‍ വിമാന ഇടപാടിന് ഇന്ത്യ

വാഷിംഗ്‌ടൺ: അമേരിക്കയുമായി 80 ബില്യണ്‍ ഡോളറിന്റെ ബ്രഹ്‌മാണ്ഡ വിമാന ഇടപാടിന് ഇന്ത്യ. റഷ്യയുമായുള്ള ഊര്‍ജ്ജ സഹകരണം കൈവിടില്ലെന്നും സൂചന. ട്രംപ് ഭരണകൂടം നിലപാട് മാറ്റുമോ എന്ന ആശങ്കയില്‍ നിക്ഷേപകര്‍. ആഗോള രാഷ്ട്രീയത്തില്‍ തങ്ങളുടെ തന്ത്രപരമായ സ്വയംഭരണാധികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യ പുതിയ നീക്കങ്ങള്‍ നടത്തുകയാണ്. ട്രംപ് ഭരണകൂടവുമായുള്ള പുതിയ വ്യാപാര കരാറിന്റെ ഭാഗമായി 80 ബില്യണ്‍ ഡോളറിന്റെ ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. എന്‍ജിനുകളും മറ്റ് അനുബന്ധ ഭാഗങ്ങളുംRead More →

ജനുവരിയില്‍ വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത് 1.23 ലക്ഷം ടിയുഇ കണ്ടെയ്‌നറുകള്‍

തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ചു വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കുതിപ്പ്. ജനുവരിയില്‍ 1.23 ലക്ഷം ടിയുഇ കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. കഴിഞ്ഞ മാസം തുറമുഖം 62 കപ്പലുകള്‍ കൈകാര്യം ചെയ്തു. പ്രതിമാസക്കണക്കില്‍ ഇതും ഏറ്റവും ഉയര്‍ന്ന എണ്ണമാണ്. മണിക്കൂറില്‍ 30.12 കണ്ടെയ്‌നറുകള്‍ എന്ന ഏറ്റവും ഉയര്‍ന്ന ഗ്രോസ് ക്രെയിന്‍ നിരക്ക് കൈവരിക്കാനും വിഴിഞ്ഞത്തിന് സാധിച്ചു. രാജ്യാന്തര തലത്തില്‍ തന്നെ ജിസിആര്‍ 30നു മുകളില്‍Read More →

‘ആകാശം കീഴടക്കാൻ’ ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ (എ.എം.സി.എ) നിർമാണ ഘട്ടത്തിലേക്ക് കടക്കുന്നു. ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (എ.ഡി.എ) നൽകുന്ന വിവരങ്ങൾ പ്രകാരം, എ.എം.സി.എയുടെ ആദ്യ പ്രോട്ടോടൈപ്പ് 2028 അവസാനത്തോടെ പുറത്തിറങ്ങും. തുടർന്ന് 2031-ഓടെ അഞ്ച് പ്രോട്ടോടൈപ്പുകളും സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന അഞ്ച് പ്രോട്ടോടൈപ്പുകളിൽ ഓരോന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണ് വികസിപ്പിക്കുന്നത്. ഓരോ ഒൻപത് മാസത്തെ ഇടവേളകളിൽRead More →

പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 5.25 ശതമാനത്തിൽ തുടരും

മുംബൈ: റിസർവ് ബാങ്ക്, പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന ആർബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിച്ചു. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ധനനയ സമിതി നിഷ്പക്ഷ നിലപാട് തുടർന്നു. “പോളിസി റിപ്പോ നിരക്ക് 5.25% ൽ മാറ്റമില്ലാതെ നിലനിർത്താനും നിഷ്പക്ഷ നിലപാട് നിലനിർത്താനും ധനനയ സമിതി തീരുമാനിച്ചു,” ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.Read More →

ഗൾഫ് രാജ്യങ്ങളുമായും വമ്പൻ കരാറിന് ഇന്ത്യ

ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടോളം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം ഇന്ത്യയും ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ട്രാക്കിലേക്ക്. വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള മാർഗ രേഖയിൽ (ടേംസ് ഓഫ് റഫറൻസ്) ഇരുവിഭാഗവും ഒപ്പുവച്ചു. നിർദിഷ്ട വ്യാപാര കരാറിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും പ്രവർത്തന രീതികളുമാണ് മാർഗരേഖയിലുള്ളത്. ഇതോടെ വർഷങ്ങൾക്ക് മുമ്പ് മുടങ്ങിപ്പോയ സ്വതന്ത്ര വ്യാപാര കരാറിലെ ചർച്ചകൾ ഔദ്യോഗികമായി വീണ്ടും തുടങ്ങും. സൗദി അറേബ്യ, യുഎഇ, ഖത്തർ,Read More →