ഗോയങ്ക, ചന്ദ്ര എന്നിവര്‍ക്കെതിരായ നടപടി ഗൗരവത്തോടെ കാണുന്നു- സോണി പിക്‌ചേഴ്‌സ്

ന്യൂഡല്‍ഹി: സീ എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക എന്നിവര്‍ക്കെതിരായ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്ന് സോണി പിക്‌ചേഴ്‌സ്. സീയുമായുള്ള കരാറിനെ ബാധിക്കുമെന്നതിനാല്‍ തുടര്‍ നടപടികള്‍ സൂക്ഷ്മായി നിരീക്ഷിക്കുമെന്നും വിനോദ വ്യവസായ ഭീമന്‍ അറിയിച്ചു. സീയുമായുള്ള കരാറില്‍ സോണി ഉറച്ചുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് സോണി പ്രസ്താവനയിറക്കിയത്. ടെലിവിഷന്‍ ചാനലുകള്‍, ഫിലിം ആസ്തികള്‍, സ്ട്രീമിംഗ്Read More →

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ചയും നേട്ടത്തിലായി. സെന്‍സെക്‌സ് 195.45 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന് 63523.15 ലെവലിലും നിഫ്റ്റി 50 40.10 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 18856.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1672 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1750 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 118 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ്, ഒഎന്‍ജിസി,എച്ച്ഡിഎഫ്‌സിബാങ്ക്,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ,മഹീന്ദ്രആന്റ് മഹീന്ദ്ര,ഡിവിസ് ലാബോറട്ടറീസ്,ഐടിസി എന്നിവRead More →

ന്യൂഡല്‍ഹി: മന: പൂര്‍വ്വം വീഴ്ചവരുത്തിയവരുമായി വായ്പ സെറ്റില്‍മെന്റ് നടത്താന്‍ ബാങ്കുകളെ അനുവദിക്കുന്ന സര്‍ക്കുലറിനെ ന്യായീകരിച്ച് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ഇക്കാര്യത്തില്‍ പുതിയ വ്യവസ്ഥകളൊന്നും ചേര്‍ത്തിട്ടില്ലെന്നും സര്‍ക്കുലറില്‍ പറഞ്ഞ കാര്യങ്ങള്‍ 15 വര്‍ഷത്തിലേറെയായി നിലവിലുള്ളതാണെന്നും കേന്ദ്രബാങ്ക് പറഞ്ഞു. വ്യവസ്ഥകള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കിടെയാണ് വിശദീകരണം. കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ജൂണ്‍ 8 ന് പുറത്തിറക്കിയ സര്‍ക്കുലറിനെക്കുറിച്ച് ആര്‍ബിഐ ‘പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ (എഫ്എക്യു)’ പുറത്തിറക്കി. ”മനഃപൂര്‍വ്വം വീഴ്ച വരുത്തുന്ന, തട്ടിപ്പുകാരുമായിRead More →

ന്യൂഡല്‍ഹി: തുടര്‍ച്ചയായി 52 ആഴ്ച ഉയരം രേഖപ്പെടുത്തുകയാണ് പിടിസി ഇന്ത്യ ലിമിറ്റഡ്. ജൂണ്‍ 20 ന് 6.49 ശതമാനം ഉയര്‍ന്ന് 4288.05 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. നാലാംപാദത്തില്‍ 59.13 കോടി രൂപ കമ്പനി വരുമാനം നേടി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 16.65 ശതമാനം അധികം. അറ്റാദായം 129 ശതമാനം ഉയര്‍ത്തി 5.59 കോടി രൂപയാക്കിയ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 12.20 കോടി രൂപ. 2023 സാമ്പത്തികവര്‍ഷത്തില്‍ വരുമാനംRead More →

ന്യൂഡല്‍ഹി: ഇലക്ട്രിക്കല് മേഖലയിലെ പ്രശസ്ത കമ്പനിയാണ് ഡബ്ല്യുഎസ് ഇന്ഡസ്ട്രീസ് (ഇന്ത്യ).50 വര്ഷത്തിലേറെ പ്രവര്‍ത്ത പാരമ്പര്യമുള്ള കമ്പനി ഈയിടെ അടിസ്ഥാന സൗകര്യ വികസന രംഗത്തേയ്ക്ക് കടന്നു. പരിചയസമ്പന്നരായ നേതൃത്വത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് കീഴില്‍, അവര്‍ ഇപ്പോള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്നു. തമിഴ്നാട് നാഗപട്ടണം ജില്ലയിലെ ‘ന്യൂ മള്‍ട്ടി വില്ലേജ് സ്‌കീം – സംയോജിത ജലവിതരണ പദ്ധതി’ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഡബ്ല്യുഎസ് ഇന്‍ഡസ്ട്രീസ് (ഇന്ത്യ) നേടി. നാഗപട്ടണം മുനിസിപ്പാലിറ്റി, തിട്ടച്ചേരി, വേളാങ്കണ്ണി, കില് വേലൂര്Read More →