അറ്റാദായം 13 ശതമാനം ഉയര്‍ത്തി എന്‍എംഡിസി

ന്യൂഡല്‍ഹി: ഇരുമ്പ് അയിര് കമ്പനിയായ എന്‍എംഡിസി ജൂണ്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1661.04 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം അധികം. വരുമാനം 4913.06 കോടി രൂപയില്‍ നിന്നും 5688.87 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ മൊത്തം ചെലവ് 2968.94 കോടി രൂപയില്‍ നിന്നും 3476.55 കോടി രൂപയിലെത്തി. ഇരുമ്പ് അയിര് സെഗ്മന്റിന്റെ ഇബിറ്റ 1982 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 2106 കോടി രൂപ.Read More →

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് നവരത്ന കമ്പനി

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 1 നിശ്ചയിച്ചിരിക്കയാണ് നവരത്ന കമ്പനിയായ നാഷണല്‍ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍ബിസിസി). 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.54 രൂപ അഥവാ 54 ശതമാനം ലാഭവിഹിതമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഒന്നാംപാദത്തില്‍ 77.41 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 4.84 കോടി രൂപ നഷ്ടം നേരിട്ട സ്ഥാനത്താണിത്. വരുമാനം 6.61 ശതമാനമുയര്‍ന്ന് 1917.87 കോടി രൂപയിലെത്തിയപ്പോള്‍Read More →

ഐപിഒ ലിസ്റ്റിംഗ് സമയം 3 ദിവസമായി കുറച്ചു

മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ശേഷം ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മൂന്ന് ദിവസമായി കുറച്ചു. നേരത്തെ ആറ് ദിവസമായിരുന്നു ലിസ്റ്റിംഗ് സമയം. സെപ്റ്റംബര്‍ ഒന്നിനോ അതിനുശേഷമോ തുറക്കുന്ന എല്ലാ പൊതു ഇഷ്യുകള്‍ക്കും പുതിയ ലിസ്റ്റിംഗ് സമയപരിധി സ്വമേധയാ ബാധകമാക്കാം. അതേസമയം ഡിസംബര്‍ 1 ന് ശേഷം വരുന്ന എല്ലാ ഇഷ്യുകളും സമയപരിധി നിര്‍ബന്ധമായുംRead More →

റെക്കോര്‍ഡ് ഉയരം കുറിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: സ്മാര്‍ട്ട് മീറ്ററുകള്‍ വിന്യസിക്കുന്നതിനായി  അനുബന്ധ സ്ഥാപനം 2,209.84 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ നേടിയതിനെത്തുടര്‍ന്ന് ജനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. പുതിയ ഓര്‍ഡറോടെ  കമ്പനിയുടെ മൊത്തം ഓര്‍ഡര്‍ ബുക്ക് 8,200 കോടി രൂപയുടേതായി. ജനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ ചൊവ്വാഴ്ച 5.48 ശതമാനം ഉയര്‍ന്ന് 191.55 രൂപയിലെത്തി. മുന്‍ സെഷനില്‍ 7.79 ശതമാനം ഉയര്‍ന്ന് 195.75 രൂപ കുറിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്Read More →

ബോണസ് ഓഹരി നല്‍കാനൊരുങ്ങി മഹാരത്‌ന കമ്പനി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 12 നിശ്ചയിച്ചിരിക്കയാണ് മഹാരത്‌ന കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍. 1:3 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുക. നേരത്തെ 4.75 രൂപ ലാഭവിഹിതം നല്‍കാന്‍ ക്മ്പനി തയ്യാറായിരുന്നു. 1:3 അനുപാതത്തില്‍ അഥവാ 10 രൂപ മുഖവിലയുള്ള മൂന്ന് ഓഹരികള്‍ക്ക് സമാന വിലയില്‍ ഒരു ഓഹരി കമ്പനി ബോണസായി നല്‍കും. നിലവില്‍ കമ്പനി ഓഹരി 240.25 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരംRead More →