ചൈനയുടെ സേവന മേഖല 8 മാസത്തിലെ താഴ്ന്ന വളര്‍ച്ചയില്‍

ചൈനയുടെ സേവന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വികസിച്ചതെന്ന് വ്യക്തമാക്കുന്ന സ്വകാര്യ സര്‍വെ റിപ്പോര്‍ട്ട് പുറത്തുവന്നു. കായ്ക്സിന്‍/എസ്&പി ഗ്ലോബൽ സർവീസ് പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ് (PMI) ജൂലൈയിലെ 54.1 ൽ നിന്ന് ഓഗസ്റ്റിൽ 51.8 ആയി കുറഞ്ഞു, കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കഴിഞ്ഞ ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വായനയാണിത്. സൂചികയില്‍ 50 പോയിന്‍റിനു മുകളില്‍ വികാസത്തെയും അതിനു താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു. ഉത്തേജനംRead More →

ആസ്തി 1.30 ലക്ഷം കോടി രൂപയാക്കാന്‍ പിരമല്‍ എന്റര്‍പ്രൈസസ്

കൊച്ചി: പിരമല്‍ എന്റര്‍പ്രൈസസ് നടപ്പു സാമ്പത്തിക വര്‍ഷം നൂറു ശാഖകള്‍ കൂടി ആരംഭിക്കും. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ രണ്ടിരട്ടി വര്‍ധിപ്പിച്ച് 1.30 ലക്ഷം കോടിയായി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. റീട്ടെയില്‍ മേഖലയില്‍ 67 ശതമാനവും ഹോള്‍സെയില്‍ മേഖലയില്‍ 33 ശതമാനവും ബിസിനസ് എന്ന നിലയിലെത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കമ്പനി 4600 കോടി രൂപയുടെ നികുതിക്കു ശേഷമുള്ള വരുമാനമാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ റീട്ടെയില്‍ വായ്പാRead More →

ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ഫ്ലിപ്പ്കാർട്ട്

വരാനിരിക്കുന്ന ഉത്സവ സീസണിൽ ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി വിതരണ ശൃംഖലയിലുടനീളം ഒരു ലക്ഷത്തിലധികം സീസണൽ ജോലികൾ സൃഷ്‌ടിക്കുമെന്ന് പ്രഖ്യാപനവുമായി വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് ഭീമൻ ഫ്ലിപ്പ്കാർട്ട്. സോർട്ടേഷൻ സെന്ററുകൾ, ഡെലിവറി ഹബ്ബുകൾ എന്നിവയുൾപ്പെടെ ഈ ജോലികൾ കമ്പനിയുടെ വിതരണ ശൃംഖലയിലുടനീളം ഉണ്ടാകുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. കൂടാതെ, ലോജിസ്‌റ്റിക്‌സിനെ സഹായിക്കാൻ വിതരണ പങ്കാളികളുടെ ചുമതലകളും കൂടി ഇതിൽ ഉൾപ്പെടുന്നു. “ടിബിബിഡി (ബിഗ് ബില്യൺ ഡേയ്‌സ്) സമയത്തെ സങ്കീർണ്ണതയും കണക്കിലെടുക്കുമ്പോൾ സ്കെയിലും ഞങ്ങൾക്ക്Read More →

പരാഗ് അഗ്രവാളിനെ പുറത്താക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി മസ്ക്

കലിഫോർണിയ: ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെ ട്വിറ്റർ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി എക്സ് (മുന്പ് ട്വിറ്റർ) മേധാവി ഇലോണ്‍ മസ്ക്. വാൾട്ടർ ഇസാക്സണ്‍ എഴുതുന്ന മസ്കിന്‍റെ ജീവചരിത്രത്തിലാണു വെളിപ്പെടുത്തൽ. പുസ്തകം ഈ മാസം 12നു പുറത്തിറങ്ങും. വൻ തുക മുടക്കി ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ കഴിഞ്ഞ വർഷം മാർച്ചിൽ മസ്ക് പരാഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരാഗ് വളരെ നല്ലയാളാണെന്നും ട്വിറ്ററിനു വേണ്ടത് തീ തുപ്പുന്ന ഒരു ഡ്രാഗണിനെയാണ്Read More →

നേട്ടം തുടര്‍ന്ന്‌ വിപണി, നിഫ്റ്റി 19550 ന് മീതെ

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ഉണര്‍വിലാണ്. സെന്‍സെക്‌സ് 98.41 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 65726.55 ലെവലിലും നിഫ്റ്റി 37 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 19565.80 ലെവലിലും വ്യാപാരം തുടരുന്നു. 2012 ഓഹരികള്‍ മുന്നേറുമ്പോള്‍ 1006 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്. 117 ഓഹരി വിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍സ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്,ബിപിസിഎല്‍,ടാറ്റ മോട്ടോഴ്‌സ്,എല്‍ടിഐഎം,ഒഎന്‍ജിസി,ബജാജ് ഓട്ടോ,കോള്‍ ഇന്ത്യ,ടൈറ്റന്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ചRead More →