5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ നൽകാൻ മീഷോ

ഫെസ്റ്റിവൽ സീസണിൽ കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ റീടെയ്‌ലറായ മീഷോ ഒരുക്കങ്ങൾ തുടങ്ങി. സോഫ്റ്റ്‌ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ ഇക്കുറി 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ നൽകും. വില്പനയിലും ലോജിസ്റ്റിക്‌സിന്റെയും ശൃംഖലയിലുമായിരിക്കും കമ്പനി നിയമനങ്ങൾ നടത്തുക. കഴിഞ്ഞ വർഷം മീഷോ സൃഷ്ടിച്ച സീസണൽ ജോലികളെ അപേക്ഷിച്ച് 50 ശതമാനം വർധനവാണിത്. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഈ സീസണൽ തൊഴിലാളികൾ മീഷോയുടെ വിൽപ്പനക്കാരെ നിർമ്മാണം, പാക്കേജിംഗ്, സോർട്ടിംഗ് എന്നിവRead More →

സെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നു

ന്യൂഡൽഹി: രാജ്യത്തെ മൊത്ത ജിഎസ്‌ടി കളക്ഷൻ സെപ്റ്റംബറിൽ 10 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് ജിഎസ്‌ടി കളക്ഷൻ 1.6 ലക്ഷം കോടി രൂപ കടക്കുന്നത്. സെപ്റ്റംബറിലെ മൊത്തം ജിഎസ്‌ടി വരുമാനം 1,62,712 കോടി രൂപയാണ്. ഇതിൽ സെൻട്രൽ ജിഎസ്‌ടി 29,818 കോടി രൂപയും സംസ്ഥാന ജിഎസ്‌ടി 37,657 കോടി രൂപയും സംയോജിത ജിഎസ്‌ടി 83,623 കോടി രൂപയും (ചരക്കുകളുടെRead More →

ബാങ്കുകളിലേക്ക് തിരിച്ചെത്താനുള്ളത് 14,000 കോടി മൂല്യം വരുന്ന 2000 നോട്ടുകൾ

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കെ ബാങ്കുകളിലേക്ക് തിരിച്ചെത്താനുള്ളത് 14,000 കോടി മൂല്യം വരുന്ന നോട്ടുകൾ. 96 ശതമാനം 2000 നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ വ്യക്തമാക്കി. അവശേഷിക്കുന്ന നാല് ശതമാനം നോട്ടുകളുടെ മൂല്യമാണ് 14,000 കോടി. മേയ് 19ന് 2000 രൂപ നോട്ടുകൾ പിൻവലിച്ച് ഉത്തരവിറക്കുമ്പോൾ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 നോട്ടുകളായിരുന്നു വിനിയമത്തിലുണ്ടായിരുന്നത്. സെപ്റ്റംബർ 30നുള്ളിൽ 3.42 ലക്ഷം കോടിRead More →

ഡീ (ഡിഇഇ) ഡെവലപ്പ്‌മെന്റ് എഞ്ചിനിയേഴ്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: എണ്ണ, പ്രകൃതി വാതകം പോലെയുള്ള വ്യവസായങ്ങള്‍ക്കുള്ള പൈപ്പിംഗ് സൊല്യൂഷനുകള്‍ ലഭ്യമാക്കുന്ന ഡീ ഡെവലപ്‌മെന്റ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമര്‍പ്പിച്ചു. ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 325 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 7,900,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എസ്ബിഐ ക്യാപിറ്റല്‍Read More →

പ്രൈവറ്റ് ബസുകള്‍ ഇനി 22 വര്‍ഷം ഉപയോഗിക്കാം

15 വര്ഷം പഴക്കമുള്ള വാഹനങ്ങള് പൊളിക്കാന് കേന്ദ്രസര്ക്കാര് തീരുമാനിച്ചതിനു പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ ഉപയോഗ കാലാവധി 22 വര്ഷമായി നീട്ടി. സ്വകാര്യബസ്സുടമകള് നല്കിയ നിവേദനം പരിഗണിച്ചുകൊണ്ട് മന്ത്രി ആന്റണി രാജുവാണ് ഇളവുനല്കിയത്. പരിസര മലിനീകരണത്തോത് കൂടിയ ഭാരത് സ്റ്റേജ് രണ്ട്, മൂന്ന് വിഭാഗത്തില്പ്പെട്ട വാഹനങ്ങള്ക്കാണ് മന്ത്രി ഇടപെട്ട് ഇളവുനല്കിയത്. യാത്രാസുരക്ഷിതത്വത്തെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്. ബസുകളുടെ ഉപയോഗ കാലാവധി 15 വര്ഷമായി ആദ്യം നിജപ്പെടുത്തിയത് കേരളമാണ്. ഇതിനെതിരേ ബസ്സുടമകള്Read More →