ഐഎസ്ആർഒ ഉപഗ്രഹത്തിലെ അറ്റോമിക് ക്ലോക്ക് നിലച്ചു; ഇന്ത്യയുടെ സ്വന്തം ‘ജിപിഎസ്’ അപകടത്തിലെന്ന് ആശങ്ക
ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമായ നാവിക് (NavIC) നാവിഗേഷൻ സംവിധാനത്തിന് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യൻ നാവിഗേഷൻ ഉപഗ്രഹമായ IRNSS-1F-ലെ അതിപ്രധാനമായ ‘അറ്റോമിക് ക്ലോക്ക്’ പ്രവർത്തനം നിലച്ചതായി ഐഎസ്ആർഒ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയുടെ സ്വന്തം ജിപിഎസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാവിക് സംവിധാനത്തിന്റെ കൃത്യതയെ ഈ തകരാർ ബാധിക്കുമോ എന്ന ആശങ്കയിലാണ് സാങ്കേതിക ലോകം. പത്തു വർഷത്തെ സേവനം; ഒടുവിൽ പണിമുടക്ക്2016 മാർച്ചിൽ വിക്ഷേപിച്ച IRNSS-1F ഉപഗ്രഹം അതിന്റെ പത്തു വർഷത്തെ കാലാവധി കൃത്യമായിRead More →





