ശ്രീലങ്കയിലെ 3 വിമാനത്താവളങ്ങൾ സ്വന്തമാക്കാൻ അദാനി
മുംബൈ: ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ശ്രീലങ്കയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളുടെ ഓപ്പറേഷൻ കരാർ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു. കൊളംബോ ബന്ധാരനായികെ ഇൻ്റർനാഷണൽ എയർപോർട്ട്, തലസ്ഥാനത്ത് തന്നെയുള്ള രത്മലാന വിമാനത്താവളം, ഹബൻതോട്ടയിലെ മട്ടാല രജപക്സെ വിമാനത്താവളം എന്നിവ സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ശ്രീലങ്കയുടെ കവാടം എന്നാണ് ബന്ധാരനായികെ വിമാനത്താവളം അറിയപ്പെടുന്നത്. തുറമുഖ നഗരമാണ് ഹസൻതോട്ട. മൂന്ന് വിമാനത്താവളങ്ങളും ഭൂമിശാസ്ത്രപരമായി നിർണായകമാണ്. അദാനി ഗ്രൂപ്പുമായുള്ള ചർച്ചകൾ ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചു.Read More →





