കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കുമെതിരേ വീണ്ടും സിഎജി

തിരുവനന്തപുരം: കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത വായ്പകൾ ബജറ്റിനു പുറത്തുള്ള വായ്പകളാണെന്ന് ആവർത്തിക്കുന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തെ റിപ്പോർട്ടാണിത്. മുമ്പ് നിയമസഭ തള്ളിയ ഈ നിരീക്ഷണങ്ങൾ വീണ്ടും ഉൾപ്പെടുത്തിയത് അംഗീകരിക്കുന്നില്ലെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിയോജനക്കുറിപ്പും അനുബന്ധമായി വെച്ചു. 2019-ൽ സർക്കാരും സി.എ.ജിയും തമ്മിൽ ആരംഭിച്ച തർക്കം എസ്. സുനിൽരാജ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി മടങ്ങിയെത്തിയതോടെ വീണ്ടും രൂക്ഷമാകുകയാണ്.Read More →

ജപ്പാൻ സാമ്പത്തിക മാന്ദ്യത്തിൽ

ടോക്കിയോ: സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലേക്ക് വീണ് ജപ്പാൻ. അപ്രതീക്ഷിതമായിട്ടാണ് ജാപ്പനീസ് സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോയത്. ആഭ്യന്തര ആവശ്യകതയിലുണ്ടാവുന്ന കുറവാണ് ജപ്പാന് വെല്ലുവിളി സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയെന്ന പദവി ജപ്പാന് നഷ്ടമായിരുന്നു. ജപ്പാനെ പിന്തള്ളി ജർമ്മനിയാണ് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറിയത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജപ്പാന്റെ ജി.ഡി.പിയിൽ 0.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിന് മുമ്പ് 3.3 ശതമാനത്തിന്റെ ഇടിവാണ് ജി.ഡി.പിയിൽRead More →

അതിസമ്പന്നരുടെ നിക്ഷേപം കൂടുതൽ സ്വർണത്തിലെന്ന് പഠനം

സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്. സ്വർണ്ണവില ഇന്ന് കുത്തനെ കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇന്ന് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം അര ലക്ഷത്തിന് മുകളിൽ നൽകേണ്ട അവസ്ഥയാണ്. അതേസമയം, വില കുത്തനെ കൂടുമ്പോഴും സ്വർണ്ണക്കടകളിൽ തിരക്കിന് കുറവൊന്നുമില്ല. ആഗോള തലത്തിലുണ്ടാവുന്ന സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾ നിക്ഷപകരെ സ്വർണ്ണം വാങ്ങി സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. കാരണം, കോവിഡ് മഹാമാരിക്കാലത്ത്, ആഗോള സാമ്പത്തിക സ്ഥിതി ദയനീയമാവുകയും, ഓഹരി വിപണികളുൾപ്പെടെ നഷ്ടത്തിലായപ്പോഴും സ്വർണം മുന്നേറ്റത്തിന്റെ പാതയിൽത്തന്നെയായിരുന്നു.Read More →

ലക്ഷ്യമിട്ടതിന്റെ രണ്ടരയിരട്ടി സമാഹരിച്ച് സഹകരണ നിക്ഷേപ യജ്ഞം

തിരുവനന്തപുരം: സഹകരണ നിക്ഷേപ യജ്ഞത്തിലൂടെ സമാഹരിച്ചത് 23263.73 കോടി രൂപ. 9000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. ക്യാംപെയ്ൻ ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെ ആയിരുന്നു. സഹകരണ ബാങ്കുകളിൽ നിന്ന് 7000 കോടി രൂപയും, കേരള ബാങ്കിലൂടെ 2000 കോടിയുമാണ് ലക്ഷ്യമിട്ടത്. എന്നാൽ സഹകരണ ബാങ്കുകൾ 20055.42 കോടിയും, കേരള ബാങ്ക് 3208.31 കോടിയും സമാഹരിച്ചു. കോഴിക്കോട്ടെ സഹകരണ ബാങ്കുകളാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്. ലക്ഷ്യമിട്ടത് 850Read More →

ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 2050 ഓടെ മൂന്നിരട്ടിയാകുമെന്ന്

2050ഓടെ രാജ്യത്തിന്റെ പ്രകൃതി വാതക ഉപഭോഗം മൂന്നരട്ടിയായി വർധിക്കുമെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ (ഇഐഎ). ഇന്ത്യയുടെ വ്യവസായ വിപുലീകരണവും, ഉയർന്ന ഇന്ധന ആവശ്യം നിറവേറ്റുന്നതിനായി വർധിച്ചുവരുന്ന എണ്ണ ശുദ്ധീകരണവുമാണ് ഇതിനു കാരണമായി പറഞ്ഞുവരുന്നത്. ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയും ഇതിനു കാരണമാകും. 2022-ൽ, ഇന്ത്യയുടെ പ്രകൃതിവാതക ഉപഭോഗം പ്രതിദിനം 7.0 ബില്യൺ ക്യുബിക് അടിയായിരുന്നു (ബിസിഎഫ്/ഡി). ആവശ്യകതയുടെ 70 ശതമാനവും വ്യാവസായിക മേഖലയിൽ നിന്നാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം.Read More →