പ്രമുഖ ഓസ്‌ട്രേലിയൻ കമ്പനിയായ ലിയോണാർഡോയെ ഏറ്റെടുത്ത് യു എസ് ടി 

മുൻ നിര പ്രോസസ്സ് ട്രാൻസ്ഫർമേഷൻ കമ്പനിയെ സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയ ന്യൂ സീലാൻഡ് മേഖലയിലെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് യു എസ് ടി  കൊച്ചി: ഓസ്‌ട്രേലിയ – ന്യൂ സീലാൻഡ് മേഖലയിൽ പ്രവർത്തിക്കുന്ന ലിയോണാർഡോ എന്ന മുൻ നിര കമ്പനിയെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ  യു എസ് ടി ഏറ്റെടുത്തു.  ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്, ഓട്ടോമേഷൻ, ഇന്റഗ്രേഷൻ സേവനദാതാവാണ് ലിയോണാർഡോ. യു എസ് ടിയുടെ നേതൃപാടവം, ആഗോള മികവ്, ഡിജിറ്റൽ  ട്രാൻസ്ഫർമേഷൻRead More →

15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുമായി ദക്ഷിണ കൊറിയന്‍, മലേഷ്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 12 എണ്ണക്കപ്പലുകള്‍. മൊത്തം 15 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് (ക്രൂഡോയില്‍) ഇരു രാജ്യങ്ങളിലുമായി കെട്ടിക്കിടക്കുന്നത്. മുന്‍ മാസങ്ങളില്‍ ഇന്ത്യക്ക് അനുവദിച്ചിരുന്ന ഡിസ്‌കൗണ്ട് റഷ്യ വെട്ടിയതോടെയാണ് എണ്ണ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറാകാത്തതെന്ന് സൂചനകളുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ റഷ്യയുടെ യുറാല്‍ (Ural) ക്രൂഡോയിലാണ് ഇന്ത്യ ഡിസ്‌കൗണ്ട് നിരക്കില്‍ വാങ്ങിയിരുന്നത്. ഇതിനേക്കാള്‍ ബാരലിന് 2-3 ഡോളര്‍ അധികവിലയുള്ളതാണ് ഇപ്പോള്‍Read More →

റബര്‍ മേഖലയ്ക്കുള്ള സഹായം 23% വർധിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ‘സ്വാഭാവിക റബ്ബർ മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനം’ എന്നതിന് കീഴിൽ റബ്ബർ മേഖലയ്ക്കുള്ള സാമ്പത്തിക സഹായം അടുത്ത 2 സാമ്പത്തിക വർഷങ്ങളിലേക്ക് (2024-25, 2025-26) 576.41 കോടി രൂപയിൽ നിന്ന് 708.69 കോടി രൂപയായി (23%) വർധിപ്പിച്ചു. റബ്ബർ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ പരമ്പരാഗത മേഖലകളിൽ 12,000 ഹെക്ടറിൽ, 43.50 കോടി രൂപ ചെലവിൽ റബ്ബർ നടീൽ നടത്തും. ഇതിനായി നൽകുന്ന സഹായ നിരക്ക്,Read More →

കുരുമുളക്‌ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി

പുതുവർഷാഘോഷങ്ങൾ കഴിഞ്ഞ്‌ ചൈനീസ്‌ വ്യവസായികൾ ഇന്ന്‌ രാജ്യാന്തര റബർ വിപണിയിൽ തിരിച്ചെത്തും. സർക്കാർ ഏജൻസിയുടെ താങ്ങിനായി കാർഷിക മേഖല ഉറ്റുനോക്കുന്നു. ഹൈറേഞ്ച്‌ മേഖലയിൽ കുരുമുളക്‌ വിളവെടുപ്പ്‌ ആദ്യ പകുതി പിന്നിട്ടപ്പോൾ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി. കാലവർഷം ദുർബലമായത്‌ മൂലം വേണ്ടത്ര ജലസേചന അവസരം ലഭിക്കാതിരുന്നത്‌ പല തോട്ടങ്ങളിലും മുളക്‌ മണികൾ തിരികളിൽനിന്ന് അടർന്നുവീണിരുന്നു. തുലാവർഷം അനുകൂലമായെങ്കിലും വിളവ്‌ പ്രതീക്ഷക്ക്‌ ഒത്ത്‌ ഉയർന്നില്ലെന്ന്‌ കർഷകർ. മാസാവസാനത്തിൽ തന്നെ വിളവെടുപ്പ്‌ പൂർത്തിയാകുമെന്ന സൂചനയാണ്‌Read More →

ചെമ്മീൻ കയറ്റുമതിയിൽ ഇടിവ്

നെടുമ്പാശ്ശേരി: കേരളത്തിൽനിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ വൻ ഇടിവ്. പല വിദേശ രാജ്യങ്ങളിൽ നിന്നും പഴയതുപോലെ ഓർഡർ ലഭിക്കാത്തതാണ് കാരണം. 2022-23 കാലയളവിൽ സംസ്ഥാനത്തുനിന്ന് 71,059 ടൺ ചെമ്മീനാണ് കയറ്റുമതി ചെയ്തത്. എന്നാൽ, കയറ്റുമതി ചെയ്തവയിലെ വനാമി ചെമ്മീനുകളിൽ 98 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നാണെത്തുന്നത്. ഇവിടത്തെ പ്ലാൻറുകളിൽ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നുവെന്നു മാത്രം. ‘ഒരു നെല്ലും ഒരു ചെമ്മീനും’ പദ്ധതിയിലൂടെയും മറ്റുമായി സംസ്ഥാനത്ത് അടുത്തിടെയായി ചെമ്മീൻ കൃഷി വർധിപ്പിച്ചുവരുന്നുണ്ട്. ഇക്കഴിഞ്ഞ നാലുമാസങ്ങളിലായിട്ടാണ്Read More →