നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ഫാസ്‌ടാഗ് പട്ടികയിൽ നിന്ന് പേടിഎം പുറത്ത്

മുംബൈ: ഫാസ്‌ടാഗുകൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേയ്മെൻറ്സ് ബാങ്കിനെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നീക്കം ചെയ്തു. ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും പട്ടിക ഹൈവേ അതോറിറ്റി പുതുക്കിയിട്ടുണ്ട്. ഫാസ്‌ടാഗുകൾ നൽകുന്നത് ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെ റിസർവ് ബാങ്ക് വിലക്കിയതിനെ തുടർന്നാണ് നടപടി. മാർച്ച് 15 മുതൽ പേടിഎം ഫാസ്‌ടാഗുകൾ പ്രവർത്തനരഹിതമാകുമെങ്കിലും ഉപയോക്താക്കൾക്ക് അവരുടെRead More →

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുന്നു

ഹൈദരാബാദ്: വൈദ്യുത വാഹനങ്ങളുടെ ഉയർന്ന വില അത് വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. അടുത്ത കാലം വരെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് 1 മുതൽ 1.5 ലക്ഷം രൂപ വരെയായിരുന്നു വില. ഇതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രതീക്ഷിച്ചത്ര വർധിക്കുന്നില്ലെന്നാണ് വ്യവസായ വൃത്തങ്ങൾ വിലയിരുത്തുന്നത്. ഇപ്പോൾ ഇലക്‌ട്രിക് ഇരുചക്ര വാഹന കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി കുറയ്ക്കുകയാണ്. ഓരോ വാഹനത്തിനും 25,000 രൂപ വരെയാണ്Read More →

പരുത്തിയുള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ചോളം, പയറുവര്‍ഗ്ഗം, പരുത്തി എന്നിവയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കര്‍ഷകരുടെ ക്ഷേമവും കുറഞ്ഞുകൊണ്ടിരിക്കുന്ന ജലനിരപ്പും കണക്കിലെടുത്ത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ചോളം, പയറുവര്‍ഗ്ഗങ്ങള്‍, പരുത്തി എന്നിവയ്ക്ക് താങ്ങുവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി പറഞ്ഞു. പുതിയ തീരുമാനം അനുസരിച്ച് കര്‍ഷകര്‍ക്ക് പയറുവര്‍ഗ്ഗങ്ങള്‍, ചോളം എന്നിവ സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള വിപണന ഏജന്‍സികളായ എന്‍സിസിഎഫ്, എന്‍എഎഫ്ഇഡിRead More →

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന്‍ നേടി. കില്ല്യന്‍ മര്‍ഫി മികച്ചRead More →

ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായി ടാറ്റ

ദില്ലി: ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളുടെ പട്ടികയിൽ (ഗ്ലോബൽ ടോപ്പ് എംപ്ലോയർ ലിസ്റ്റ്) ഒന്നാമതായി ഒരു ഇന്ത്യൻ കമ്പനി. ഒന്നു രണ്ടുമല്ല, തുടർച്ചയായി ഒമ്പതാം വർഷമാണ് ഈ കമ്പനി ആഗോളതലത്തിൽ ഏറ്റവും വലിയ തൊഴിൽദാതാവ് എന്ന സ്ഥാനം ബാഗിലാക്കുന്നത്. മറ്റാരുമല്ല, ഇന്ത്യയുടെ സ്വന്തം ടാറ്റ കൺസൾട്ടൻസി സർവീസസിനാണ് ഈ അപൂര്‍വ നേട്ടം. യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക, തെക്ക്-കിഴക്കൻRead More →