സെബിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കും: വേദാന്ത
കൊച്ചി: ഇപ്പോള്‍ കാപ്രിക്കോണ്‍ യുകെ ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നറിയിപ്പെടുന്ന കെയിന്‍ യുകെ ഹോള്‍ഡിങ്സിന് 2016 ഏപ്രിലിനും 2017 ജൂണിനുമിടയില്‍ 667 കോടി രൂപയുടെ ഡിവിഡന്‍റ് നല്‍കാന്‍ താമസിച്ചു എന്ന പേരില്‍ 77.6 കോടി രൂപയുടെ പലിശ നല്‍കാനുള്ള സെബിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വേദാന്ത ലിമിറ്റഡ് അറിയിച്ചു. കാപ്രികോണ്‍ യുകെ ഹോള്‍ഡിങ്സിന് വേദാന്ത നല്‍കേണ്ട ഡിവിഡന്‍റ് കെയിന്‍ യുകെയും ഇന്ത്യാ ഗവണ്‍മെന്‍റും തമ്മിലുളള നികുതി തര്‍ക്കത്തിനു കീഴിലാണെന്നും കമ്പനി അറിയിച്ചു.Read More →





