സംസ്ഥാനത്തെ വൈദ്യുതി ആവശ്യം കുതിച്ചുയരുന്നു; രാത്രിയിലെ വൈദ്യുതി ഉപയോഗം 5500 മെഗാവാട്ടിന് മുകളിലേക്ക്

കൊച്ചി: വേനൽച്ചൂടിൽ വൈദ്യുതിയിലെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമെന്നുറപ്പായി. സൂര്യൻ ഭൂമിയോട് അടുത്തുനിൽക്കുന്ന മാർച്ച് 21 മുതൽ ഏപ്രിൽ 21 വരെയുള്ള ഒരുമാസം നിർണായകമാണ്. രാത്രിയിലെ വൈദ്യുതിയാവശ്യം 5500 മെഗാവാട്ടിന് മുകളിലേക്ക് കുതിക്കുമെന്നാണ് സ്ഥിതി. വൈദ്യുതി ഉപഭോഗം 104.6 ദശലക്ഷം യൂണിറ്റിലുമെത്തി. പുറമേനിന്നുള്ള വൈദ്യുതിലഭ്യതയും പ്രശ്നത്തിലാകുമെന്ന സൂചനകളും വന്നുതുടങ്ങി. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാമുകളിൽ ഇപ്പോൾ ശേഷിക്കുന്നത് സംഭരണശേഷിയുടെ 46 ശതമാനം വെള്ളംമാത്രമാണ്. മഴക്കാലമെത്തുംവരെ 10 ശതമാനം വെള്ളമെങ്കിലും സൂക്ഷിക്കണമെന്നതും ചെളിയും മണലുമടിഞ്ഞ് സംഭരണശേഷിRead More →

ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റലാക്കണമെന്ന ഐആര്‍ഡിഎ നിര്‍ദേശം പ്രാബല്യത്തില്‍

രാജ്യത്ത് ഇന്ന് മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റല്‍ രൂപത്തില്‍. പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ അനുവദിക്കാവൂ എന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐ.ആര്‍.ഡി.എ) നിര്‍ദേശം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരികയാണ്. അതോടെ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് നിര്‍ബന്ധമാകും. ഇത് പോളിസി ഉടമക്കും കുടുംബത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഓഹരി ഉടമകള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് പോലെ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് (ഇ-ഐ.എ) ആരംഭിച്ച് അതിലാണ് ഡിജിറ്റല്‍Read More →

കേരള – ഗൾഫ് യാത്രക്കപ്പൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 25,000 രൂപയ്ക്ക് യാത്ര

കൊച്ചി: കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ച 3 ഷിപ്പിങ് കമ്പനി പ്രതിനിധികൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 22 വരെയാണു താൽപര്യ പത്രം (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് – ഇഒഐ) സമർപ്പിക്കാൻ സമയം. കൂടിക്കാഴ്ചയിൽ പങ്കെടുത്ത കമ്പനികൾ താൽപര്യ പത്രം സമർപ്പിക്കുമെന്നRead More →

പൈനാപ്പിൾ വില കൂടിയിട്ടും കർഷകർക്ക് നേട്ടമില്ല

കോട്ടയം: പൈനാപ്പിളിന് വില കൂടിയെങ്കിലും കർഷകർക്ക് കഷ്ടകാലമാണ്. വേനൽ കനത്ത് കൈതച്ചെടികൾ ഉണങ്ങി ഉത്പാദനം കുറഞ്ഞതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. പൈനാപ്പിളിന് ഡിമാൻഡ് കൂടിയ സമയത്ത് കിലോയ്ക്ക് 40-50 വരെ വിലയെത്തിയപ്പോഴാണ് ഉത്പാദന കുറവ് വിനയായത്. കടുത്ത ചൂട് തടുക്കാൻ ഉള്ള തണൽ വലയുടെയും ഓലയുടെയും വിലയും വർദ്ധിച്ചു. വേനൽ ശക്തമായതോടെ കൈതച്ചെടികൾ ഉണങ്ങാൻ തുടങ്ങി. പല തോട്ടത്തിലും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. വളത്തിന്റെയും കീടനാശിനിയുടെയും വിലRead More →

എൽഐസി ലോകത്തിലെ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡെന്ന് റിപ്പോർട്ട്

ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് 2024 റിപ്പോർട്ട് അനുസരിച്ച്, ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആഗോളതലത്തിൽ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡായി ഉയർന്നു. എൽഐസിയുടെ ബ്രാൻഡ് മൂല്യം 9.8 ബില്യൺ യുഎസ് ഡോളറിൽ സ്ഥിരമായി തുടരുന്നു. 88.3 എന്ന ബ്രാൻഡ് സൂചിക സ്‌കോറും അനുബന്ധ AAA ബ്രാൻഡ് സ്ട്രെങ്ത് റേറ്റിംഗും ഒപ്പമുണ്ട്. എൽഐസിക്ക് പിന്നാലെ, ബ്രാൻഡ് മൂല്യത്തിൽ 9 ശതമാനം വർധനവോടെ 4.9 ബില്യൺ ഡോളറായിRead More →