മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ദില്ലി: മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചട്ടലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ലോക്മംഗൾ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഉദ്ഗിർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, സതാര സഹകാരി ബാങ്ക് എന്നിവയാണ് പിഴ നൽകേണ്ടത്. കേന്ദ്ര ബാങ്ക് ലോക്മംഗൾ സഹകരണ ബാങ്കിന് 5 ലക്ഷം രൂപയും സതാര സഹകാരി ബാങ്കിന് 2 ലക്ഷം രൂപയും ഉദ്ഗിർ അർബൻ സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപയും ആർബിഐRead More →

യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഇടിവ്

മുംബൈ: യുപിഐ ഇടപാടുകളില്‍ ഏപ്രിലില്‍ ഇടിവ് രേഖപ്പെടുത്തി. എന്‍പിസിഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) കണക്ക്പ്രകാരം ഏപ്രിലില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 1,330 കോടിയാണ്. ഇതിന്റെ മൂല്യം 19.6 ലക്ഷം കോടി രൂപ വരും. 2024 മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലിലെ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഇടിവുണ്ടായി. മാര്‍ച്ചില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 1344 കോടിയും, മൂല്യം 19.8 ലക്ഷം കോടി രൂപയുമാണ്. അതേസമയം ഏപ്രിലില്‍ പ്രതിദിനRead More →

എന്‍ഫീല്‍ഡിന്റെ ഏപ്രില്‍ വില്‍പ്പനയില്‍ കുതിപ്പ്

വില്‍പ്പനയില്‍ വന്‍ കുതിപ്പ് സൃഷ്ടിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2024 ഏപ്രില്‍ മാസം 81,870 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ മാസം വിറ്റത് 73,136 യൂണിറ്റുകളാണ്. 12 ശതമാനത്തിന്റെ വര്‍ധനയാണ് ഏപ്രില്‍ വില്‍പ്പനയില്‍ എന്‍ഫീല്‍ഡ് കൈവരിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍, ആഭ്യന്തര വിപണിയില്‍ എന്‍ഫീല്‍ഡ് വിറ്റത് 75,038 യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ഇത് 68,881 യൂണിറ്റുകളായിരുന്നു. ഇക്കാര്യത്തില്‍ 9 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഏപ്രിലിലെ കയറ്റുമതിയില്‍ 61 ശതമാനം വര്‍ധനയും കൈവരിച്ചു.Read More →

ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ബെംഗളൂരു: പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന എഡ്യൂടെക് കമ്പനിയായ ബൈജൂസിന് കുരുക്കായി മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ പരാതി. ബൈജൂസിനെതിരേ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍.സി.എല്‍.ടി) സമീപിച്ചിരിക്കുകയാണ് ചൈനീസ് കമ്പനി. ബൈജു രവീന്ദ്രന്റെ കമ്പനിക്കെതിരേ പാപ്പരത്വ നടപടികള്‍ തുടങ്ങണമെന്നാണ് ആവശ്യം. ലോ ട്രൈബ്യൂണല്‍ ബൈജൂസിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഓപ്പോയും ബൈജൂസും തമ്മിലുള്ള ഇടപാട് എന്താണെന്നോ എത്രമാത്രം വലിയ തുകയ്ക്കാണ് ലോ ട്രൈബ്യൂണലിനെ സമീപിച്ചതെന്നോ വ്യക്തമല്ല. ഓപ്പോയുടെ ഹര്‍ജി മേയ് അവസാന ആഴ്ചRead More →

സൂര്യഭവനം സോളർ പദ്ധതിയുടെ സബ്സിഡി വിതരണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയശേഷം മാത്രം

ന്യൂഡൽഹി: പിഎം സൂര്യഭവനം സോളർ പദ്ധതിയുടെ സബ്സിഡി വിതരണം ഇനി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയശേഷം മാത്രം. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം ഇതുസംബന്ധിച്ച് വെബ്സൈറ്റിൽ അറിയിപ്പ് നൽകി. പ്ലാന്റ് ഇൻസ്റ്റലേഷൻ പൂർത്തിയായിട്ടും പലർക്കും സബ്സിഡി ലഭിച്ചില്ലെന്ന് പരാതിയുയർന്നിരുന്നു. പ്ലാന്റ് സ്ഥാപിച്ച ശേഷം സബ്സിഡിക്കായി അപേക്ഷിച്ചാൽ 30 ദിവസത്തിനകം തുക അക്കൗണ്ടിൽ നൽകണമെന്നാണ് ചട്ടം. 1 കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കുകയാണ് പിഎം സൂര്യഭവനം പദ്ധതിയുടെ ലക്ഷ്യം. ഒരുRead More →