250 കി.മീ വേഗത്തിൽ പായുന്ന ‘സൂപ്പർ ട്രെയിനുകൾ’ നിർമ്മിക്കുവാൻ ഇന്ത്യൻ റെയിൽവേ; നിർമ്മാണം ചെന്നൈയിലെന്ന് റിപ്പോർട്ട്

ന്യൂ‌ഡൽഹി: മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് (ഐസിഎഫ്) നിർദേശം നൽകി റെയിൽവേ മന്ത്രാലയം. ജൂൺ നാലിന് അയച്ച കത്തിലാണ് 2024 – 25ലെ പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ഐസിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റീൽ ബോഡിയിൽ നിർമിക്കുന്ന ഈ ട്രെയിൻ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടും. എന്നാൽ, ഇന്ത്യയിൽ നിലവിലുള്ള ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ പരമാവധിRead More →

ജൂണിലും പിരിച്ചുവിടല്‍ തുടര്‍ന്ന് ആഗോള സാങ്കേതികവിദ്യാ കമ്പനികള്‍

ആഗോള സാങ്കേതിക വിദ്യാ സ്ഥാപനങ്ങളിലെ കൂട്ടപ്പിരിച്ചുവിടല് ജൂണിലും തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്ട്ടുകള് അനുസരിച്ച് ഗൂഗിളും മൈക്രോസോഫ്റ്റും ഉള്പ്പടെ കമ്പനികളില് നിന്നായി ജൂണ് ആദ്യ വാരം ഇതു 1400 ലേറെ പേര്ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഏപ്രില് മാസത്തില് 21473 പേരെ കമ്പനികള് പിരിച്ചുവിട്ടിരുന്നു. എന്നാല് മേയില് 9742 പേര്ക്ക് മാത്രമാണ് ജോലി നഷ്ടമായത്. ഹോളോ ലെന്സ്, അഷ്വര് മൂണ്ഷോട്സ് എന്നീ വിഭാഗങ്ങളില് പ്രവര്ത്തിച്ച 1000 പേരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ഒരാഴ്ചയ്ക്കുള്ളില്Read More →

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വെള്ളിയാഴ്ച ഉയർന്നത്. ഇതോടെ 6,760 രൂപയിലും പവന് 54,080 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണ വില 54,000 രൂപയിലേക്ക് എത്തുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ്Read More →

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒയ്‌ക്ക്‌ അനുമതി

മുംബൈ: ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറി (ഐപിഒ)ന്‌ ബജാജ്‌ ഫിനാന്‍സ്‌ ബോര്‍ഡ്‌ അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന്‌ ബജാജ്‌ ഫിനാന്‍സ്‌ ഓഹരി വില ഇന്ന്‌ മൂന്ന്‌ ശതമാനം ഉയര്‍ന്നു. 4000 കോടി രൂപയാണ്‌ ഐപിഒ വഴി ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ സമാഹരിക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പനയ്‌ക്കു പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളും ഭാഗികമായി വില്‍ക്കും. ഈ വര്‍ഷം ഇതുവരെ ബജാജ്‌Read More →

മുഖ്യ പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയേക്കില്ല

കൊച്ചി: സാമ്പത്തിക മേഖല മികച്ച വളർച്ചയിലൂടെ നീങ്ങുന്നതിനാൽ നാളെ പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താനിടയില്ല. മൂന്ന് ദിവസത്തെ റിസർവ് ബാങ്കിന്റെ ധന നയ യോഗത്തിന് ഇന്നലെ തുടക്കമായി. നാണയപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലായതിനാൽ ഇത്തവണയും മുഖ്യ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തുമെന്നാണ് പ്രമുഖ ധന ഏജൻസികൾ പ്രവചിക്കുന്നത്. നടപ്പുവർഷം പലിശ നിരക്കുകൾ കുറയില്ലെന്നും അവർ പറയുന്നു. അതിനാൽ ഭവന,Read More →