ആഗോള വിപണില്‍ ക്രൂഡ് വില കുതിക്കുന്നു

ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 86.77 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 83.51 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 4 യുഎസ് ഹോളിഡേ വാരത്തില്‍ വേനല്‍ ഡിമാന്‍ഡ് കുതിക്കുമെന്ന വിലയിരുത്തലും, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓര്‍ഗനൈസേഷനായ ഒപെക് വിതരണം വെട്ടിക്കുറച്ചതുമാണ് ക്രൂഡ് വില കൂടാന്‍ കാരണമായത്. ജൂലൈ 4 യുഎസ് സ്വാതന്ത്ര്യദിനമാണ്. ആഘോഷങ്ങളുടെ ഭാഗമായി വന്‍ ഇന്ധന ആവശ്യകതയിലേയ്ക്കു റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നു. കുടുംബങ്ങള്‍ക്ക്Read More →

സൊമാറ്റോയ്ക്ക് ഒൻപതര കോടി രൂപ നികുതി അടക്കാൻ നോട്ടീസ്

ബെംഗളൂരു: ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്ക് കർണാടകയിലെ കമ്മേഴ്സ്യൽ ടാക്സ് അതോറിറ്റി ഒൻപതര കോടി രൂപ നികുതി അടക്കാൻ നോട്ടീസ് നൽകി. നികുതിയും പലിശയും പിഴപ്പലിശയും അടക്കമാണ് 9.5 കോടി രൂപ നികുതിയടക്കാൻ ആവശ്യപ്പെട്ട് കമ്പനിക്ക് കത്ത് ലഭിച്ചത്. ഇക്കാര്യം സെബിക്ക് നൽകിയ റെഗുലേറ്ററി ഫയലിങിലാണ് സൊമാറ്റോ വ്യക്തമാക്കിയത്. തങ്ങൾ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ നോട്ടീസുകൾ മുൻപും ഇതേ ഏജൻസിയിൽ നിന്ന് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.Read More →

ഓഹരി വിപണിയിലെ കരുത്തിൽ സംസ്ഥാനത്തെ കമ്പനികളുടെ മൂല്യം കുതിക്കുന്നു

കൊച്ചി: ഒരു വർഷത്തിനിടെ കേരളം ആസ്ഥാനമായ അഞ്ച് പ്രമുഖ കമ്പനികളുടെ വിപണി മൂല്യത്തിൽ വൻകുതിപ്പ്. ഓഹരി വിപണിയിലെ ചരിത്ര മുന്നേറ്റമാണ് മുത്തൂറ്റ് ഫിനാൻസ്, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(എഫ്.എ.സി.ടി), കൊച്ചിൻ ഷിപ്പ്‌യാർഡ്, കല്യാൺ ജുവലേഴ്‌സ്, ഫെഡറൽ ബാങ്ക് എന്നിവയുടെ മൂല്യത്തിൽ വൻ വർദ്ധന സൃഷ്ടിച്ചത്. ചരിത്രത്തിലാദ്യമായി 50,000 കോടി രൂപയിലധികം വിപണി മൂല്യം നേടി കേരളത്തിലെ നാല് കമ്പനികൾ വൻനേട്ടമുണ്ടാക്കി. 72,096 കോടി രൂപയുടെ വിപണി മൂല്യവുമായി മുത്തൂറ്റ്Read More →

ജൂണില്‍ എഫ്‌ഐഐകള്‍ നടത്തിയത്‌ 26,000 കോടിയുടെ നിക്ഷേപം

മുംബൈ: ഏപ്രിലിലും മെയിലും നടത്തിയ തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറി. ജൂണില്‍ 26,565 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ അവ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. തിരഞ്ഞെടുപ്പ്‌ ഫല പ്രഖ്യാപനത്തിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ `യു-ടേണ്‍’ എടുക്കുന്നതാണ്‌ കണ്ടത്‌. പുതിയ സര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ തുടരുമെന്ന പ്രതീക്ഷ, ജിഡിപി വളര്‍ച്ച മെച്ചപ്പെടുമെന്ന പ്രവചനം, ഇന്ത്യന്‍ കമ്പനികളുടെ ബിസിനസസിലെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍Read More →

ആഡംബര വിപണിയിൽ തിളങ്ങാൻ ബിഎംഡബ്ല്യുവിന്റെ പുതിയ കാറുകൾ

കൊച്ചി: ജർമ്മനിയിലെ ആഡംബര കാർ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ പുതിയ മൂന്ന് കാർ ബ്രാൻഡുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. മിനി കൂപ്പർ എസ്, മിനി കൺട്രിമാൻ ഇലക്ട്രിക്, ലോംഗ്-വീൽബേസ് (LWB) വേരിയന്റിലുള്ള 5 സീരീസുമാണ് പുതുതായി അവതരിപ്പിക്കുന്നത്. മിനി കൂപ്പർ എസ് ഐ. സി. ഇ വേരിയന്റിൽ പുതിയ തലമുറ കൂപ്പർ S ഹാച്ച്ബാക്കാണ് കൂപ്പർ എസ് മിനിയുടെ ക്ലാസിക് ഡിസൈൻ ഘടകങ്ങൾ നിലനിർത്തി അവതരിപ്പിക്കുന്നത്. 204 bhp കരുത്തുംRead More →