യുപിഐ ഇടപാടുകള്‍ക്ക് സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍; ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും ഉപയോഗിച്ച് പണമിടപാട് നടത്താം

മുംബൈ: കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ(UPI). ദിവസേനയെന്നോണം കോടിക്കണക്കിനാളുകൾ യുപിഐ വഴി പണമിടപാടുകൾ നടത്തുന്നുണ്ടെന്നാണ് കണക്കുകൾ. ഇപ്പോഴിതാ യുപിഐ സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുകയാണ് നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(NPCI) (എൻപിസിഐ). സ്മാർട്ഫോണിലെ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് പണമിടപാടുകൾക്ക് വെരിഫിക്കേഷൻ നൽകാനുള്ള സൗകര്യം അവതിരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എൻപിസിഐ. അതായത് ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി സംവിധാനങ്ങൾ ഉപയോഗിച്ച് യുപിഐ പണമിടപാടുകൾRead More →

സ്ഥിരനിക്ഷേപ പലിശ കൂട്ടി ബാങ്കുകൾ

ഇത്തവണത്തെ ആർബിഐ(rbi) പണനയ അവലോകന യോഗത്തിന് ശേഷവും പലിശ(Interest) കുറയ്ക്കേണ്ടെന്ന തീരുമാനം വന്നതോടെ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള(Fixed Deposit) പ്രിയം ഇനിയും തുടരും. കൂടുതലായി നിക്ഷേപം ആകർഷിക്കുന്നതിന് പല പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ഉൾപ്പെടെ ചില ബാങ്കുകൾ പുതിയ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക്പൊതുമേഖലാRead More →

സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ മഹീന്ദ്ര

തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇത് സംബന്ധിച്ച ചർച്ചകൾക്കായി മഹീന്ദ്ര ഗ്രൂപ്പ് അധികൃതർ അടുത്തയാഴ്ചയോടെ കേരളത്തിലെത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേസമയം, മഹീന്ദ്ര ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കൾ കൂടിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. രാജ്യത്ത് ഇലക്ട്രിക് വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വിൽപന വളർച്ചയിലുംRead More →

ഹോങ്കോംഗിലെ ബയല്‍ ക്രിസ്റ്റലിന്റെ പങ്കാളിയാകാനൊരുങ്ങി മദേഴ്സണ്‍ ഗ്രൂപ്പ്; ഉല്‍പ്പാദനശാല ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാൻ പദ്ധതി

മുംബൈ: ആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് പങ്കാളിയാകാനൊരുങ്ങി വാഹന ഘടക നിര്‍മാണ കമ്പനിയായ മദേഴ്സണ്‍ ഗ്രൂപ്പ്. സ്മാര്‍ട്ട്ഫോണ്‍ ഗ്ലാസുകളുടെ വമ്പന്‍ ഉല്‍പ്പാദകരായ ഹോങ്കോംഗിലെ ബയല്‍ ക്രിസ്റ്റല്‍ മാനുഫാക്ച്ചറിയുമായാണ് മദേഴ്സണ്‍ ഗ്രൂപ്പ് കൈകോര്‍ക്കുന്നത്. മൂന്നില്‍ രണ്ട് ആപ്പിള്‍ ഐഫോണുകള്‍ക്കും ഗ്ലാസ് സ്‌ക്രീനുകള്‍ നല്‍കുന്നത് ബയലാണ്.മദേഴ്സണ് 51% ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭം, ദക്ഷിണേന്ത്യയില്‍ (മിക്കവാറും തമിഴ്നാട്ടില്‍) പുതിയ ഉല്‍പ്പാദനശാല നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2000-2500 കോടി രൂപയായിരിക്കും പദ്ധതിക്കായി മുടക്കുക. 4-5 വര്‍ഷത്തിനുള്ളില്‍ 8500Read More →

ദുബൈ ലോകത്തിലെ എറ്റവും തിരക്കേറിയ വിമാനത്താവളം

ദുബായ്: ടൂറിസം, ബിസിനസ് മേഖലകളുടെ കുതിപ്പില്‍ ദുബായ് വിമാനത്താവളത്തിന് റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നു പോയ ദുബൈ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരിക്കേറിയ വിമാനത്താവളമായി. ജൂണ്‍ മാസം വരെ 4.49 കോടി യാത്രക്കാരാണ് ഇതുവഴി കടന്നു പോയത്. കഴിഞ്ഞ വര്‍ഷമൊടുവില്‍ ലോകത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായിരുന്നു ദുബൈ. ഇത്തവണ അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം ഒന്നാം സ്ഥാനത്തെത്തി. ടൂറിസം രംഗത്തെ വളര്‍ച്ചയും ബിസിനസ് രംഗത്തെ, പ്രത്യേകിച്ച്Read More →