സിയാലില്‍ പുതിയ ടി3 ലോഞ്ച് തുറന്നു

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാല്‍/cial) വാർഷിക പൊതുയോഗത്തില്‍ ചുറ്റുമതില്‍ സുരക്ഷാ കവചവും പുതിയ ടി3 ലോഞ്ചും മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിമാനത്താവള ഓപ്പറേഷണല്‍ മേഖലയുടെ സുരക്ഷയ്‌ക്ക് ഒരുക്കിയ അത്യാധുനിക ഇലക്‌ട്രോണിക് കവചത്തിന്റെ നിർമ്മാണ ചെലവ് മുപ്പത് കോടി രൂപയാണ്. ഇന്റർനാഷണല്‍ ടെർമിനലില്‍ വിസ്തൃതിയും സുഖസൗകര്യങ്ങളും വർദ്ധിപ്പിച്ച്‌ പുതുക്കിയ ലോഞ്ചാണ് പ്രവർത്തനം തുടങ്ങിയത്. സിയാലിന്റെ വാർഷിക കണക്കുകള്‍ക്കും യോഗം അംഗീകാരം നല്‍കി. മാനേജിംഗ് ഡയറക്ടർRead More →

ആഗോള വിപണിയിൽ കൂപ്പുകുത്തി എണ്ണവില; ക്രൂഡ് വിലയിൽ 3 ശതമാനത്തോളം ഇടിവ്

ഒരിടവേളയ്ക്കു ശേഷം ആഗോള വിപണിയിൽ കൂപ്പുകുത്തി എണ്ണവില. 24 മണിക്കൂറിനിടെ ആഗോള ക്രൂഡ് വിലയിൽ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ദിവസം 75 ഡോളറോളം ഉയർന്ന ബ്രെന്റ് ക്രൂഡ് നിലവിൽ 71.29 ഡോളറിലാണ്. യുഎസ് ഗ്രേഡ് വീണ്ടും 70 ഡോളറിൽ താഴെയെത്തി. നിലവിൽ 67.34 ഡോളറിലാണ് വ്യാപാരം. നിലവിലെ എണ്ണവില ഇടിവിന് പ്രധാനമായും മൂന്നു കാരണങ്ങളുണ്ട്. എന്നാൽ ഇതിൽ പലതും രസകരമാണ്. ഇവ എത്രനാൾ നിലനിൽക്കുമെന്നതാണ് ചോദ്യം. എണ്ണRead More →

ലക്ഷം കോടി ലാഭം നേടി ചരിത്രമെഴുതാന്‍ എസ്ബിഐ

മുംബൈ: ബാങ്കിംഗ് രംഗത്ത്(Banking Sector) ചരിത്രപരമായ കാൽവെപ്പിനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ ലാഭമുണ്ടാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ സി.എസ് ഷെട്ടി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്.ബി.ഐയുടെ മൊത്ത ലാഭം 61,077 കോടി രൂപയായിരുന്നു. 21.59 ശതമാനം വളര്‍ച്ച. ഒരു ലക്ഷം കോടിയിലേറെ രൂപ ലാഭമുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാകാനാണ് ലക്ഷ്യമിടുന്നത്.Read More →

ഓപ്പണ്‍ എഐ തലപ്പത്ത് വീണ്ടും കൊഴിഞ്ഞുപോക്ക്

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് കമ്പനിയായ ഓപ്പണ്‍ എഐയിലെ നേതൃത്വത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസറായ മിറ മുറാട്ടിയും ഉന്നത ഉദ്യോഗസ്ഥരായ ബോബ്, ബാരറ്റ് എന്നിവരും കമ്പനി വിടുകയാണെന്ന് അറിയിച്ചു. മൂവരുടേയും സേവനത്തിന് നന്ദിയറിയിച്ച ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാൻ ഈ കമ്പനിയുടെ സ്വാഭാവികമായ പരിണാമത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറര വർഷക്കാലമായി ഓപ്പണ്‍ എഐയുടെ ഭാഗമാണ് മിറ മുറാട്ടി. ചെറിയ എഐ ഗവേഷണ സ്ഥാപനം എന്നതില്‍ നിന്ന്Read More →

രാജ്യത്ത് സിഎന്‍ജി കാറുകള്‍ക്ക് പ്രിയമേറുന്നു

സിഎന്‍ജി ഇന്ത്യന്‍ കാര്‍ വാങ്ങുന്നവരുടെ ഇഷ്ട ഇന്ധനമായി മാറുകയാണ്, ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ ഇത്തരം പാസഞ്ചര്‍ വാഹനങ്ങളുടെ (പിവി) വില്‍പ്പന വളര്‍ച്ച മറ്റെല്ലാ വകഭേദങ്ങളെയും മറികടന്നു. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പന 46 ശതമാനം വര്‍ധിച്ചു. അതേസമയം പെട്രോള്‍ കാറുകളുടെ വില്‍പ്പന 4.5 ശതമാനം കുറഞ്ഞു. ഡീസല്‍ മോഡല്‍ പിക്കപ്പുകള്‍ വെറും 5 ശതമാനം മാത്രം വളര്‍ന്നു. സിഎന്‍ജി വില്‍പ്പനയിലെ വര്‍ധനവ്Read More →