ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം തിരികെയെത്തിച്ച് ഇന്ത്യ

മുംബൈ: റിസർവ് ബാങ്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം തിരികെ ഇന്ത്യയിലെത്തിച്ചു. യുകെയിൽ നിന്ന് അടുത്തിടെ 100 ടൺ സ്വർണം മാറ്റിയിരുന്നു. ഇതോടെ റിസർവ് ബാങ്കിൻ്റെ മൊത്തം 855 ടൺ കരുതൽ സ്വർണത്തിൽ 510.5 ടണ്ണും ഇന്ത്യയിൽ തന്നെയായി. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയുടെ കരുതൽ ശേഖരം ഇന്ത്യയിൽ തന്നെ സൂക്ഷിക്കുകയാണ് ലക്ഷ്യം. പ്രത്യേക വിമാനങ്ങളിൽ അതീവ സുരക്ഷാ സവന്നാഹത്തോടെയാണ് സ്വർണം ഇന്ത്യയിൽ എത്തിച്ചത്. അടിയന്തര ഘട്ടങ്ങളിലെ പണലഭ്യതയുംRead More →

സമ്പത്തിൽ വലിയ നഷ്ടം നേരിട്ട് ചൈനീസ് ബില്യനെയേഴ്സ്

ബീജിംഗ്: ചൈനീസ് സമ്പദ്‌വ്യവസ്ഥക്ക് നേരിട്ട തിരിച്ചടിയെ തുടർന്ന് ചൈനയിലെ അതിസമ്പന്നരുടെ സമ്പത്തിൽ വൻ വീഴ്ചയുണ്ടായതായി ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്. 2024ലെ ഹുറൂൺ റിച്ച് ലിസ്റ്റിലെ ചൈനീസ് സംരംഭകരുടെ മൊത്തം സമ്പത്ത് മുൻവർഷത്തേക്കാൾ 10%-മാണ് ഒറ്റയടിക്ക് കുറഞ്ഞത്. 2024-25 ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഓഹരി വിപണികൾക്കും തിരിച്ചടികൾ നേരിട്ട വർഷമായിരുന്നെന്ന്  ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും ചീഫ് ഗവേഷകനുമായ റൂപർട്ട് ഹൂഗ്‌വെർഫ് പറഞ്ഞു. ഏഷ്യയിലെ അതി സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയും ഗൗതം അദാനിയുംRead More →

ജർമനിയിൽ ഫോക്സ്‌വാഗൺ പ്ലാന്‍റുകൾ പൂട്ടി; ആയിരങ്ങൾക്ക് തൊഴിൽ നഷ്ടം

ബ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ​നി​ർ​മാ​താ​ക്ക​ളാ​യ ഫോക്‌സ്‌വാഗൺ ജ​ർ​മ​നി​യി​ലെ ത​ങ്ങ​ളു​ടെ മൂ​ന്ന് പ്ലാ​ന്‍റു​ക​ൾ പൂ​ട്ടി. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ഷ്‌​ട​പ്പെ​ട്ടു. ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന്‍റെ​യും ബി​സി​ന​സി​ൽ സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണു പ്ലാ​ന്‍റു​ക​ൾ പൂ​ട്ടി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യൂ​റോ​പ്പി​ലെ കൂ​ടു​ത​ൽ പ്ലാ​ന്‍റു​ക​ൾ പൂ​ട്ടാ​ൻ നീ​ക്ക​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ജീ​വ​ന​ക്കാ​രു​ടെ ശമ്പളം വെ​ട്ടി​ക്കു​റ​യ്ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജ​ർ​മ​നി​യി​ലെ വൻകിട ഗ്രൂപ്പ് ആയ ഫോക്സ്‌​വാ​ഗ​ണി​ന്‍റെ പ്രതിസന്ധി രാ​ജ്യ​ത്തി​ന്‍റെ സമ്പദ്‌​രം​ഗ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മൂ​ന്നു ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ്Read More →

അദാനി പവറിന്റെ ലാഭത്തിൽ കുത്തനെ ഇടിവ്

അഹമ്മദാബാദ്: അദാനി ഗ്രൂപ്പിന് കീഴിലെ പ്രധാന കമ്പനികളിലൊന്നായ അദാനി പവറിൻ്റെ അറ്റാദായത്തിൽ വൻ ഇടിവ്. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫല റിപ്പോ‍ർട്ട് അനുസരിച്ച് അറ്റാദായം 50 ശതമാനം കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 6,594.17 കോടി രൂപയായിരുന്ന അറ്റാദായം 3,298 കോടി രൂപയായാണ് കുറഞ്ഞത്. അതേസമയം കമ്പനിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 12,991 കോടി രൂപയിൽ നിന്ന് മൂന്ന് ശതമാനം വർധിച്ച് 13,339 കോടി രൂപയിലെത്തി.Read More →

സ്വർണ വിലയിൽ സർവകാല റെക്കോർഡ്; പവൻവില 59,000 രൂപ തൊട്ടു

കൊച്ചി: സംസ്ഥാനത്തെ സ്വർണ വില സർവകാല റെക്കോർഡിൽ. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻവില 59,000 രൂപ തൊട്ടു. ഇന്ന് ഒറ്റയടിക്ക് 480 രൂപ ഉയർന്ന വില പവന്  59,000 രൂപയായി. ഒരു ഗ്രാമിന് 60 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,375/ഗ്രാം എന്ന വില നിലവാരത്തിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 50 രൂപ മുന്നേറി 6,075 രൂപയിലെത്തി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന വെള്ളിയുടെ വിലയും ഉയർന്നു. ഇന്ന് ഗ്രാമിന് ഒരുRead More →