ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മെസി ഉൾപ്പടെ വമ്പൻ താരങ്ങൾ കേരളത്തിലേക്ക്

തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഫുട്ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടും. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയിൽ അടുത്ത വർഷം മെസിയടക്കം വമ്പൻ താരങ്ങൾ കേരളത്തിലേക്ക് വരും എന്ന് കായിക മന്ത്രി വി അബ്‍ദുറഹിമാൻ സ്ഥിരീകരിച്ചു. സ്പെയിനിൽ നടന്ന ചർച്ച പൂർണ വിജയം എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ജനകീയ രീതിയിലായിരിക്കും മത്സരംRead More →

കേരളത്തിൽ റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ച് ലെനോവോ; സംസ്ഥാനത്തെ 22-ാമത്തെ എക്സ്ക്ലൂസീവ് സ്റ്റോർ കോട്ടയത്ത് തുറന്നു

കോട്ടയം: സാങ്കേതിക മേഖലയിലെ ആഗോള പ്രമുഖരായ ലെനോവോ തങ്ങളുടെ ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് പുതിയ സ്റ്റോർ തുറന്നു. കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തനം ആരംഭിച്ച പുതിയ സ്റ്റോറിൽ ലെനോവോയുടെ ഉൽപ്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ ഇരുപത്തി രണ്ടാമത്തേയും, ദക്ഷണേന്ത്യയിലെ നൂറ്റി ഇരുപത്തി ഒന്നാമത്തെയും ലെനോവോ സ്റ്റോറാണ് കോട്ടയത്ത് പ്രവർത്തനം തുടങ്ങിയത്. തദ്ദേശീയ തലത്തിലുള്ള വളർച്ചയ്‌ക്ക് മുൻ‌തൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി സജ്ജീകരിച്ചിട്ടുള്ള പുതിയ ലെനോവോ എക്സ്ക്ലൂസീവ്Read More →

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവ പ്രഖ്യാപനത്തിനൊരുങ്ങി റിസര്‍വ് ബാങ്ക്; ‘പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും’

മുംബൈ: റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വര്‍ണ്ണവായ്പ മേഖലയില്‍ വിപ്ലവകരമായ ഒരു പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍ബിഐ. ബാങ്കുകളും, എന്‍ബിഎഫ്സികളും ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഉടനടി സ്വര്‍ണ്ണവായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള സ്വര്‍ണ്ണവായ്പ രീതികളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് പുതിയ നീക്കം. ഈ മാറ്റം നിങ്ങള്‍ക്ക് എങ്ങനെ നേട്ടമാകും എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. നിലവില്‍Read More →

സെബി മാനദണ്ഡം; നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: നാല് പൊതുമേഖല ബാങ്കുകളിലെ കുറഞ്ഞ ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് കേന്ദ്ര സർക്കാർ വക്താക്കളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലെ ഓഹരികൾ വിൽക്കാനാണ് നീക്കം. പൊതു ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട സെബിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഓഹരികൾ വിൽക്കുന്നതെന്ന്Read More →

ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് സ്റ്റാര്‍മര്‍

ലണ്ടൻ: ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുതുവര്‍ഷത്തില്‍ പുനരാരംഭിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. ബ്രസീലില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സ്റ്റാര്‍മറിന്റെ പ്രഖ്യാപനം. സ്റ്റാര്‍മറിന്റെയും മോദിയുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം, യുകെ ഇന്ത്യയുമായി ഒരു പുതിയ തന്ത്രപരമായ പങ്കാളിത്തം തേടുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഒരു വ്യാപാര കരാറും സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ആഴത്തിലുള്ള സഹകരണവും ഇതില്‍Read More →