ആയിരം കോടി രൂപയുടെ കരാറുമായി കെൽട്രോൺ കുതിപ്പ്

അടുത്ത വർഷം ലക്ഷ്യം 1000 കോടി രൂപയുടെ വിറ്റുവരവ്തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഒരു വർഷത്തിനിടെ 1000 കോടി രൂപയുടെ കരാറുമായി മികച്ച മുന്നേറ്റം നടത്തുന്നു. പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട മത്സരാധിഷ്ഠിത ടെണ്ടറുകളില്‍ പങ്കെടുത്താണ് കെല്‍ട്രോണ്‍ നേട്ടമുണ്ടാക്കിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 2025ല്‍ ആയിരം കോടി രൂപയുടെ വിറ്റുവരവും 2030ല്‍ 2000 കോടിയുടെ വിറ്റുവരവുമാണ് കെല്‍ട്രോണ്‍ ലക്ഷ്യമിടുന്നത്. ഇതിനായി മുന്നൊരുക്കം തുടങ്ങി. ഓരോ മാസത്തിലും അഭിമാനകരമായ നേട്ടങ്ങളാണ് കെല്‍ട്രോണ്‍Read More →

യംഗ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്കായുള്ള അദാനി ഗ്രൂപ്പിന്റെ നിക്ഷേപം വേണ്ടെന്ന് വച്ച് തെലങ്കാന സര്‍ക്കാര്‍

യംഗ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്കായുള്ള അദാനി ഗ്രൂപ്പിന്റെ 100 കോടി നിക്ഷേപം നിരസിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രകാരം നൈപുണ്യ സര്‍വകലാശാലയ്ക്ക് 100 കോടി രൂപ നല്‍കാമെന്ന് അദാനി ഗ്രൂപ്പ് മുമ്പ് ഏറ്റിരുന്നു. ഇതിന് സംസ്ഥാനം നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു. തെലങ്കാന സര്‍ക്കാരുമായും താനുമായുമുള്ള അദാനി ഗ്രൂപ്പിന്റെ ബന്ധവുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളും തെറ്റായRead More →

വിദ്യാര്‍ഥി-ഗവേഷക ശാക്തീകരണത്തിന് 6,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ‘ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ’ (ONOS) പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതേ തുടർന്ന് വിദ്യാർഥികളെയും ഗവേഷകരെയും ശാക്തീകരിക്കുന്നതിനായി 6,000 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ പബ്ലിക്കേഷനുകള്‍ ഏകീകൃത കുടക്കീഴില്‍ ലഭ്യമാക്കുന്നതിനാണിത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഗവേഷണസ്ഥാപനങ്ങളിലേയും വിദ്യാർഥികള്‍ക്കും അധ്യാപകർക്കും ഗവേഷകർക്കും അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണ ലേഖനങ്ങളിലേക്കും ജേണല്‍ പ്രസിദ്ധീകരണങ്ങളിലേക്കും വഴിതെളിക്കുകയാണ് ഇത് ലക്ഷ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കീഴിലുള്ളRead More →

സൊമാറ്റോ ഇനി സെന്‍സെക്‌സില്‍

മുംബൈ: ഡിസംബര്‍ 23 മുതല്‍ ജെഎസ്‌ഡബ്ല്യു സ്റ്റീലിന്‌ പകരം ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോ സെന്‍സെക്‌സില്‍ ഇടം നേടും. ഇതോടെ സെന്‍സെക്‌സില്‍ ഉള്‍പ്പെടുത്തപ്പെടുന്ന ആദ്യത്തെ ന്യൂ ഏജ്‌ ടെക്‌ കമ്പനിയായി സൊമാറ്റോ മാറും. കഴിഞ്ഞ ആറ്‌ മാസം കൊണ്ട്‌ സൊമാറ്റോയുടെ ഓഹരി വില 142 ശതമാനമാണ്‌ ഉയര്‍ന്നത്‌. 2024ല്‍ ഇതുവരെ ഈ ഓഹരി നല്‍കിയ നേട്ടം 112 ശതമാനമാണ്‌. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ സെന്‍സെക്‌സ്‌ 20 ശതമാനം ഉയര്‍ന്നപ്പോള്‍Read More →

ക്വിക്ക് കൊമേഴ്സ് വെല്ലുവിളിയാകുന്നു; ചെറുകിട കച്ചവട മേഖലയെ തകർക്കുമെന്ന് ആശങ്ക

കൊച്ചി: ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ അതിവേഗം അവശ്യസാധനങ്ങളെത്തിക്കുന്ന ഓണ്‍ലൈൻ ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ ഫാസ്‌റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) വിതരണക്കാരും ചെറുകിട കച്ചവടക്കാരും കൈകോർക്കുന്നു. ഓഹരി, കടപ്പത്ര വില്‍പ്പനകളിലൂടെ ഈ കമ്പനികള്‍ കുറഞ്ഞ ചെലവില്‍ വിപണിയില്‍ നിന്ന് സമാഹരിക്കുന്ന പണം റീട്ടെയില്‍ മേഖലയുടെ നിലനില്‍പ്പിനെ അവതാളത്തിലാക്കുന്ന രീതിയില്‍ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച്‌ എഫ്.എം.സി.ജി ഡീലർമാരുടെ സംഘടന കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയത്തിന് കത്ത് നല്‍കി. ബിസിനസ് വികസനത്തിനായി സമാഹരിക്കുന്ന തുക ഓണ്‍ലൈൻRead More →