ഏഷ്യയിലെ ഏറ്റവും മികച്ച കറൻസി “രൂപ”; നേട്ടത്തിനു പിന്നിൽ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയെന്ന് ധനകാര്യ സഹമന്ത്രി

ന്യൂഡൽഹി: മധ്യേഷ്യയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കും ഭൗമ രാഷ്‌ട്രീയ പ്രതിസന്ധികൾക്കും ഇടയിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസികളിൽ ഒന്നായി രൂപ. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ‘രൂപയുടെ ആപേക്ഷിക സ്ഥിരത ഇന്ത്യയുടെ സുസ്ഥിരവും പ്രതിരോധ ശേഷിയുമുള്ള സാമ്പത്തിക അടിത്തറ, മാക്രോ-ഇക്കണോമിക് എന്നിവയുടെ പ്രതിഫലനമാണ്,’ പങ്കജ് ചൗധരി പറഞ്ഞു.അതേസമയം നിലവിലെ കലണ്ടർ വർഷത്തിൽ, യുഎസ്Read More →

എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ പാസാക്കി

ന്യൂഡൽഹി: പെട്രോളിയം ഖനനവും മറ്റു ഖനനങ്ങളും വേർതിരിച്ചു കാണുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് സിങ് പുരി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷാംഗങ്ങൾ എതിർത്തു. കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതും ഖനനം നടത്തുന്നതും പരിസ്ഥിതിക്കു കോട്ടമുണ്ടാക്കുമെന്ന് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. പെട്രോളിയം ഉൽപാദന കമ്പനികളുടെ വീഴ്ചകൾ ഇനി വെറും പിഴയീടാക്കി ഒതുക്കിത്തീർക്കാൻ കഴിയുമെന്നും പ്രതിപക്ഷം പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിൽRead More →

ബാങ്കിങ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ വെക്കാന്‍ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ. പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികളൊന്നും ലോക്‌സഭ അംഗീകരിച്ചില്ല. മെച്ചപ്പെട്ട നിയന്ത്രണം, കാര്യക്ഷമമായ ഓഡിറ്റിങ് എന്നിവയ്ക്കായി നിലവിലുള്ള അഞ്ച് നിയമങ്ങളില്‍ 19 ഭേദഗതികള്‍ നിര്‍ദേശിക്കുന്നതാണ് 2024 ലെ ബാങ്കിങ് നിയമഭേദഗതി ബില്‍. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമഭേദഗതിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നിക്ഷേപകരുടെ സംരക്ഷണവുമായിRead More →

ഏലം ഇൻഷുറൻസ്: ഏറ്റവും കുറഞ്ഞ പരിധി ഒരു ഏക്കറാക്കി

തൊടുപുഴ: സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷുറൻസ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരു ഏക്കറാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ചെറുകിടക്കാരായ ഒട്ടനവധി ഏലം കർഷകർക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞവർഷം ഉണ്ടായ വരൾച്ചയിൽ ഇടുക്കിയിലെ ഏലം കൃഷി മേഖല വ്യാപകമായി നാശനഷ്ടം നേരിട്ടിരുന്നു. മുമ്പ് നിലനിന്നിരുന്ന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും ഏലകൃഷിക്ക് നാശനഷ്ടം ഉണ്ടായാൽ മാത്രമേ ഇൻഷുറൻസ് ആനുകൂല്യംRead More →

രുചിയും ഗുണവും കൂടിയ മരച്ചീനിയുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം

കഴക്കൂട്ടം: കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായതും മികച്ച വിളവ് നല്‍കുന്നതുമായ പുതിയ മരച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. സി.ടി.സി.ആർ.ഐ. പ്രിൻസിപ്പല്‍ സയന്റിസ്റ്റ് ഡോ. സൂസൻ ജോണാണ് പുതിയ ഇനങ്ങള്‍ പുറത്തിറക്കിയത്. ശ്രീ അന്നം, ശ്രീ മന്ന എന്നു പേരിട്ടിരിക്കുന്ന ഇവയ്ക്ക് കുറഞ്ഞ വളപ്രയോഗം മതിയാകും. ഒരു ഹെക്ടറില്‍ 30മുതല്‍ 40ടണ്‍വരെ വിളവ് ലഭിക്കാൻ 25:12.5:25 എന്ന അനുപാതത്തില്‍ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (എൻ.പി.കെ.)യാണ് പുതിയ ഇനങ്ങള്‍ക്കു വേണ്ടത്. ഇതേ വിളവ് ലഭിക്കാൻRead More →