വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ഇന്ത്യയും നോര്‍വേയും

ബെംഗളൂരു: ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇന്ത്യയും നോര്‍വേയും തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഇന്ത്യയിലെ നോര്‍വേ അംബാസഡര്‍ മെയ്-എലിന്‍ സ്റ്റെനറുടെ നേതൃത്വത്തിലുള്ള നോര്‍വീജിയന്‍ വ്യവസായ പ്രതിനിധി സംഘവും തമ്മിലായിരിക്കും ചര്‍ച്ച. ഇന്ത്യ-നോര്‍വേ ബിസിനസ് റൗണ്ട് ടേബിള്‍ മുംബൈയിലായിരിക്കും നടക്കുക. ‘ഇന്ത്യയിലെ കൂടുതല്‍ നോര്‍വീജിയന്‍ നിക്ഷേപങ്ങള്‍ക്കുള്ള പ്രധാന അവസരങ്ങളെയും പ്രവണതകളെയും കുറിച്ച് മന്ത്രി ഗോയല്‍ ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പംRead More →

വിദേശ നിക്ഷേപകര്‍ വീണ്ടും വിപണിയില്‍ തിരിച്ചെത്തുന്നു

മുംബൈ: രണ്ട്‌ മാസത്തെ കനത്ത വില്‍പ്പനയ്‌ക്ക്‌ ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) 23,500 രൂപയുടെ അറ്റനിക്ഷേപമാണ്‌ ഈ മാസത്തെ തുടര്‍ച്ചയായ നാല്‌ വ്യാപാര ദിനങ്ങളില്‍ നടത്തിയത്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 8539 കോടി രൂപയുടെ ഓഹരികളാണ്‌ വാങ്ങിയത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തിരിച്ചെത്തിയതോടെ അടിസ്ഥാന സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും തുടര്‍ച്ചയായ അഞ്ച്‌ വ്യാപാരദിനങ്ങളില്‍ മുന്നേറ്റം നടത്തി. ഇതോടെ സെന്‍സെക്‌സും നിഫ്‌റ്റിയും മൂന്ന്‌ ശതമാനത്തിലധികം നേട്ടം കൈവരിച്ചു. അടുത്തRead More →

മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷം മൂന്നാം തവണയും വായ്പാ നിരക്കുകള്‍ കുറച്ചു

കൊച്ചി:  കേരളം ആസ്ഥാനമായുളള മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷം ഇതു മൂന്നാമത്തെ തവണയും വായ്പാ നിരക്കുകള്‍ കുറച്ച് വായ്പകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള അവസരമൊരുക്കി. വരുമാനം സൃഷ്ടിക്കുന്ന വായ്പകളുടെ നിരക്കുകള്‍ 25 അടിസ്ഥാന പോയിന്‍റുകളും മൂന്നാം കക്ഷി ഉല്‍പ്പന്ന വായ്പകളുടെ നിരക്കുകള്‍ 125 അടിസ്ഥാന പോയിന്‍റുകളുമാണ് കുറച്ചത്. 2024 ജനുവരിയില്‍ 55 അടിസ്ഥാന പോയിന്‍റുകളും ജൂലൈയില്‍ 35 അടിസ്ഥാന പോയിന്‍റുകളും കുറച്ചതിനു പിന്നാലെയാണ് മുത്തൂറ്റ് മൈക്രോഫിന്‍Read More →

വേദാന്തയുടെ ക്രെഡിറ്റ് റേറ്റിങ് എഎ ആയി ഉയര്‍ത്തി ക്രിസില്‍

കൊച്ചി: വേദാന്തയുടെ ദീര്‍ഘകാല ബാങ്ക് ഫെസിലിറ്റിയുടെയും ഡെറ്റ് ഇന്‍സ്ട്രുമെന്‍റുകളുടെയും റേറ്റിങ് ‘എഎ-‘ ല്‍ നിന്ന് ‘എഎ’ ആയി ക്രിസില്‍ ഉയര്‍ത്തി. അതേസമയം ‘എ1+’ ല്‍ ഹ്രസ്വകാല റേറ്റിങ്  വീണ്ടും സ്ഥിരീകരിച്ചു. അലുമിനിയം, സിങ്ക് ഇന്‍റര്‍നാഷണല്‍, ഇരുമ്പ് അയിര് എന്നീ വിഭാഗങ്ങളുടെ വോളിയത്തിലുണ്ടായ വളര്‍ച്ച, സിങ്ക്, അലുമിനിയം എന്നിവയുടെ മെച്ചപ്പെട്ട ചെലവ് കാര്യക്ഷമത, മികച്ച  ലോഹ വിലകള്‍ എന്നീ കാരണങ്ങളാൽ  വേദാന്തയുടെ സംയോജിത പ്രവര്‍ത്തന ലാഭക്ഷമത (ഇബിഐടിഡിഎ – പലിശ, നികുതികള്‍,Read More →

സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം

തിരുവനന്തപുരം: സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007ലെ സ്മാർട്ട് സിറ്റി കരാറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. കരാർ പ്രകാരം പദ്ധതി പരാജയപ്പെട്ടാൽ ടി കോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇപ്പോഴത്തെ സർക്കാരിന്റെ നീക്കം വഴിവിട്ടതെന്ന് തെളിയിക്കുന്ന നിർണ്ണായക രേഖയാണ് ലഭിച്ചത്. ടീകോമിന് സർക്കാർ ഒരു നഷ്ടപരിഹാരവും നൽകേണ്ടതില്ലെന്ന് കരാറൊപ്പിട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ്Read More →