ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസകൾ അനുവദിച്ച് അമേരിക്ക. നോൺ ഇമിഗ്രന്റ് വിസകളുടെ എണ്ണം പത്ത് ലക്ഷം കടന്നു. സന്ദർശക വിസകളുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്. ഏകദേശം 3,31,000ൽ അധികം വിദ്യാർത്ഥികളാണ് ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി കോഴ്സുകളിൽRead More →

അദാനി പവർ കമ്പനിയുടെ 26 ശതമാനം ഓഹരികൾ റിലയൻസിന്

മുംബൈ: മുകേഷ് അംബാനി ഗൗതം അദാനിയുമായി ഒരു കരാർ ഒപ്പിട്ടിരിക്കുകയാണ്. 50 കോടി രൂപയുടേതാണ് കരാർ. അദാനി പവറിൻ്റെ കീഴിലുള്ള മഹാൻ എനർജൻ ലിമിറ്റഡിൻ്റെ 26 ശതമാനം ഓഹരികൾ ഇനി റിലയൻസ് ഇൻഡസ്ട്രീസിന് സ്വന്തമാകും. കോർപ്പറേറ്റ് രംഗത്തെ ഏറ്റവും പ്രധാന ഡീലുകളിൽ ഒന്നാണിത്. കരാർ പൂർത്തിയാകുന്നതോടെ റിലയൻസ് ഇൻഡസട്രീസിന് 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനാകും. മഹാൻ എനർജൻ്റെ മധ്യപ്രദേശ് ആസ്ഥാനമായുള്ള പവർ പ്ലാൻ്റ് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ഇനി റിലയൻസിനും ഉപയോഗിക്കാനാകുക.Read More →

കേന്ദ്ര ബജറ്റ് ദിനത്തിലെ അവധി ഒഴിവാക്കി ഓഹരി വിപണികൾ

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്ന 2025 ഫെബ്രുവരി ഒന്നിന് അവധി ഒഴിവാക്കി ഓഹരി വിപണികൾ. ദേശീയ ഓഹരി വിപണിയും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) സർക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുവേ ശനിയും ഞായറും ഓഹരി വിപണികൾക്ക് അവധിയാണ്. ഇക്കുറി ഫെബ്രുവരി ഒന്ന് ശനിയാഴ്ചയുമാണ്. എന്നാൽ, ബജറ്റ് പ്രഖ്യാപനങ്ങളോട് സമയബന്ധിതമായി പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരം ഉറപ്പാക്കുകയെന്നോണം ഫെബ്രുവരി ഒന്നിലെ അവധി ഒഴിവാക്കി. സാധാരണ പ്രവൃത്തിദിനത്തിലെന്ന പോലെRead More →

എൻ ശ്രീനിവാസൻ ഇന്ത്യാ സിമൻ്റ്സിൻ്റെ സിഇഒ-എംഡി പദവി രാജിവെച്ചു

ഇന്ത്യ സിമൻ്റ്സിൻ്റെ സിഇഒ ആൻ്റ് എംഡി സ്ഥാനം എൻ ശ്രീനിവാസൻ രാജിവെച്ചു. എല്ലാ ബോർഡ് അംഗങ്ങളും രാജിക്കത്ത് നൽകിയിട്ടുണ്ട്. കമ്പനിയുടെ 32 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള അൾട്രാ ടെക് സിമൻ്റിൻ്റെ 7000 കോടി ഡീലിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. ഈ മാസം ആദ്യമാണ് ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അൾട്രാ ടെക് സിമൻ്റ്, ഇന്ത്യാ സിമൻ്റ്സിൽ ഓഹരി വാങ്ങിയത്. 10.13 കോടി ഇക്വിറ്റിRead More →

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യയിൽ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായRead More →