240 ട്രെയിനി ജീവനക്കാരെ പുറത്താക്കി ഇൻഫോസിസ്

ബംഗളുരൂ: കൂടുതൽ ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്. 240 ട്രെയിനികളെയാണ് പുറത്താക്കിയിരിക്കുന്നത്. ആഭ്യന്തര പരീക്ഷകളിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. വെള്ളിയാഴ്ചയാണ് പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ടുള്ള മെയിൽ ലഭിച്ചത്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ നടത്തിയതിന് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.അതിനാൽ ഇത്തവണ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ഒരുമാസത്തെ ശമ്പളവും താമസവും ട്രാവൽ അലവൻസും ജീവനക്കാർക്ക് നൽകും. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് ഇൻഫോസിസ് വ്യക്തമാക്കി.ഫെബ്രുവരിയിൽ ഇൻഫോസിസ് നാനൂറിലധികം ട്രെയിനികളെ പിരിച്ചുവിട്ടിരുന്നു.Read More →

ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം വന്‍ തോതില്‍ വര്‍ധിക്കുന്നു

എന്നും റെക്കോര്‍ഡ് വിലയുമായി ഓഹരിയേയും സ്ഥിര നിക്ഷേപ പദ്ധതികളേയും കടത്തിവെട്ടുകയാണ് നിലവില്‍ ഇന്ത്യയിലെ സ്വർണവില. ഏറ്റവും വളര്‍ച്ച നേടുന്ന ആസ്തിയായി സ്വര്‍ണം മുന്നോട്ടുള്ള കുതിപ്പു തുടരുമ്പോഴും ഏറെ കരുതലോടെയുള്ള സമീപനമായിരിക്കും ഈ രംഗത്ത് നിക്ഷേപകര്‍ സ്വീകരിക്കാന്‍ സാധ്യത. സ്വര്‍ണ വിലയുടെ സമീപ ഭാവിയിലെ പ്രവണതകള്‍ എങ്ങനെയായിരിക്കും എന്നാണ് പലരും ചിന്തിക്കുന്നത്. ആഗോള അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപം എന്ന ശക്തിയും സ്വര്‍ണം വാങ്ങുന്നതിന് അനുകൂലമായി നില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില ചെറുകിട വാങ്ങലുകളെ,Read More →

എൻഎസ്ഐഎൽ വൻ സാമ്പത്തിക നേട്ടം കൈവരിച്ചതായി റിപ്പോർട്ട്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വൻ സാമ്പത്തിക നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര, ഇന്ത്യൻ ഉപഭോക്താക്കളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെയാണ് ഈ ലാഭം. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പാർലമെന്റിൽ ഈ വിവരം അറിയിച്ചു. 2025 സാമ്പത്തിക വർഷത്തിൽ ഇതുവരെ 3,026.09 കോടി രൂപയുടെ വരുമാനം എൻഎസ്ഐഎൽ നേടിയതായി അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട്Read More →

റോക്കറ്റ്‌ കുതിപ്പിൽ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 760 രൂപ വർധിച്ച് സ്വർണവില ആദ്യമായി 72,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3,284 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.22 ലുമാണ്. 24 കാരറ്റ് സ്വർണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 1 കോടി രൂപ ആയിട്ടുണ്ട്. നിലവിൽ ഇതുവരെ അന്താരാഷ്ട്ര സംഘർഷങ്ങളിലും,Read More →

വാങ്ങലുകാരുടെ റോളിലേക്കു തിരിച്ചെത്തി വിദേശനിക്ഷേപകർ

കഴിഞ്ഞയാഴ്ച മാത്രം വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിക്ഷേപിച്ചത് 8472 കോടി രൂപ. ഈ മാസം ആദ്യവാരങ്ങളിൽ വൻതോതിൽ വിൽപന നടത്തിയ വിദേശനിക്ഷേപകരാണ് വിപണി സാഹചര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ടതോടെ തിരിച്ചെത്തിയത്. മൂന്നു വ്യാപാരദിനങ്ങൾ മാത്രമുണ്ടായിരുന്ന കഴിഞ്ഞ ആഴ്ചയിലെ കണക്കെടുത്താൽ 15 ന് 2,352 കോടി രൂപയുടെ ഓഹരികൾ വിൽക്കുകയും തുടർന്നുള്ള 2 വ്യാപാരദിനങ്ങളിലായി 10,824 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു. അതേസമയം ഈ മാസം ഇതുവരെയുള്ള കണക്കെടുത്താൽRead More →