ജമ്മുകശ്മീർ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി കേന്ദ്രസർക്കാർ
ശ്രീനഗർ: ജമ്മു കശ്മീർ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. മന്ത്രിമാരും, സെലിബ്രിറ്റികളും കശ്മീർ സന്ദർശിക്കും. ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. അഡ്വഞ്ചർടൂറിസവും തീർത്ഥാടനവും പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ആവർത്തിച്ചുള്ള കേന്ദ്ര സഹായ അഭ്യർത്ഥനകൾക്കിടയിലാണ് ഈ തീരുമാനം. തന്ത്രപരമായ പ്രോത്സാഹനവും പൊതുജനങ്ങളുടെ ഉറപ്പുമാണ് ആദ്യ ശ്രദ്ധാകേന്ദ്രം. ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഈRead More →


