അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നതിന് പിന്നാലെ എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരിയുള്ള സിംഗപ്പൂർ എയർലൈൻസിൻ്റെ (എസ്ഐഎ) ഓഹരികൾ ഇടിഞ്ഞു. ദി സ്‌ട്രെയിറ്റ്‌സ് ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, SIA ഓഹരികൾ 1.7 ശതമാനം അഥവാ 12 സിംഗപ്പൂർ സെൻ്റ് ആണ് കുറഞ്ഞത്. വ്യാപാരത്തിൻ്റെ ഒരു ഘട്ടത്തിൽ ഇത് 2.1 ശതമാനം വരെ ഇടിഞ്ഞിരുന്നു. എയർ ഇന്ത്യ ഫ്ലൈറ്റ് AI171 അപകടത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാ യാത്രക്കാർക്കും, ജീവനക്കാർക്കും, അവരുടെ കുടുംബങ്ങൾക്കുംRead More →

ക്രൂഡ്‌ ഓയിലിന്റെ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന്‌ എണ്ണ വിപണന കമ്പനികളുടെ ഓഹരി വില ശക്തമായ ഇടിവ്‌ നേരിട്ടു. ബ്രെന്റ്‌ ക്രൂഡ്‌ വില ഇന്നലെ ഏഴ്‌ ഡോളര്‍ ഉയര്‍ന്ന്‌ 76.48 ഡോളറായി. വ്യാപാരത്തിനിടെ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ബിപിസിഎല്‍) ആറ്‌ ശതമാനം ഇടിവ്‌ നേരിട്ടപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ഐഒസിഎല്‍) നാല്‌ ശതമാനവും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (എച്ച്‌പിസിഎല്‍) അഞ്ച്‌ ശതമാനവും നഷ്‌ടം രേഖപ്പെടുത്തി. ഇറാനെതിരെ ഇസ്രയേല്‍Read More →

ഇറാനെതിരെ ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചതോടെ കുതിച്ചുയർന്ന് അസംസ്കൃത എണ്ണവില. ബ്രെന്റ് ക്രൂഡ് വില ബാരലിന് 12 ശതമാനം ഉയർന്ന് 77.77 ഡോളറിലെത്തി. ഇറാനിലെ ആണവ നീക്കങ്ങള്‍ തകർക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തിയ ആക്രണം ദിവസങ്ങളോളം തുടർന്നേക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നൈതന്യൂഹുവിന്റെ പ്രഖ്യാപനം കൂടിവന്നതോടെ വില വർധന തുടരാനുള്ള സാധ്യതയേറി. ഓയില്‍ വിതരണ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ മാത്രമേ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ വർധനവുണ്ടാവൂയെന്നും വിലയിരുത്തലുണ്ട്. അതേസമയം, ഇറാൻRead More →

അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദിൽ 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 30 മരണം. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉച്ചക്ക് ഒന്നരയോട് കൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. 232 യാത്രക്കാരും 10 ക്രൂ അം​ഗങ്ങളുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ 2 കുട്ടികളും ഉൾപ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവരുന്നുണ്ട്. രക്ഷാദൗത്യത്തിനായി 270 അം​ഗ എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് തിരിച്ചു. അർധRead More →

‘റാപ്പിഡോ’ ഫുഡ് ഡെലിവറി ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നു. സ്വിഗിയുടെയും സോമറ്റോയുടെയും കുത്തക തകർക്കാൻ റാപിഡോ റെഡി-ടു-ഡെലിവറി തുടങ്ങാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ പിടിച്ചു നില്ക്കാൻ റാപിഡോക്ക് ആകുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച. കാരണം ഓല, യൂബർ അടക്കം പരീക്ഷിക്കുകയും പരാജയപ്പെടുകയും ചെയ്ത മേഖലയിലാണ് റാപിഡോ ഇപ്പോൾ കൈവയ്ക്കുന്നത്. റാപ്പിഡോയുടെ 4 ദശലക്ഷം ‘റൈഡേഴ്സ് ഫ്ലീറ്റ്’ ഇപ്പോൾ ബൈക്ക്-ടാക്സി സേവനങ്ങൾ ആണ് ചെയ്യുന്നത്. പുതിയ ഭക്ഷണ വിതരണ ബിസിനസ് നടത്താൻRead More →