പോയിന്റ് -ഓഫ് – സെയില്‍ ഉപകരണങ്ങള്‍ പുറത്തിറക്കി സോഹോ

ചെന്നൈ: സോഫ്റ്റ് വെയര്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ പോയിന്റ് -ഓഫ് – സെയില്‍ (പിഒഎസ്) ഉപകരണങ്ങള്‍ പുറത്തിറക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, റീട്ടെയിലര്‍മാര്‍, സേവന ദാതാക്കള്‍ എന്നിവയുള്‍പ്പെടെ ബിസിനസ്-ടു-ബിസിനസ് (ബി2ബി) ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഉപകരണങ്ങള്‍. പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ വ്യാപാരികള്‍ ഉപയോഗിക്കുന്ന മെഷീനാണ് പോയിന്റ്-ഓഫ്-സെയില്‍ ഉപകരണം. ഇതില്‍ സാധാരണയായി ഒരു കാര്‍ഡ് റീഡര്‍, ഒരു ടച്ച്സ്‌ക്രീന്‍ ഇന്റര്‍ഫേസ്, ഇടപാടുകള്‍ രേഖപ്പെടുത്തുകയും രസീതുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സോഫ്റ്റ്വെയര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.Read More →

നേട്ടം നിലനിര്‍ത്തി ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 136.63 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 81926.75 ലെവലിലും നിഫ്റ്റി 30.65 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 25108.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1780 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2204 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 142 ഓഹരി വിലകളില്‍ മാറ്റമില്ല. ജിയോ ഫിനാന്‍ഷ്യല്‍, ഭാരതി എയര്‍ടെല്‍, എറ്റേര്‍ണല്‍,ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ എന്നിവയാണ് റാലിയ്ക്ക്Read More →

ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ബയോമെട്രിക്ക് ഓതന്റിക്കേഷന്‍ നാളെ മുതല്‍

ന്യൂഡല്‍ഹി: ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ മുഖം, വിരലടയാളം എന്നിവ ഉപയോഗിച്ച് സ്ഥിരീകരിക്കുന്ന സംവിധാനം ഒക്ടോബര്‍ 8  മുതല്‍ നടപ്പിലാകും. ആധാറിന് കീഴില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക്ക് ഡാറ്റ ഉപയോഗിച്ചാണ്  പ്രാമാണീകരണം നടത്തുക. പേയ്മെന്റ് പ്രാമാണീകരണത്തിന് സംഖ്യാപിന്‍ നല്‍കുന്ന നിലവിലെ സംവിധാനത്തില്‍ നിന്നുള്ള മാറ്റമാണിത്. ഇടപാടുകള്‍ സ്ഥിരീകരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), എന്‍പിസിഐയോട് (നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്Read More →

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.5 ശതമാനമാക്കി ഉയര്‍ത്തിയിരിക്കയാണ് ലോകബാങ്ക്. നേരത്തെ 6.3 ശതമാനം വളര്‍ച്ചയാണ് കണക്കാക്കിയിരുന്നത്. മെച്ചപ്പെട്ട കാര്‍ഷികോത്പാദനം, ഗ്രാമീണ വേതന വര്‍ദ്ധനവ്, ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണം എന്നിവയാണ് നേട്ടമാകുക. കൃത്രിമ ബുദ്ധിയിലേയ്ക്കുള്ള പരിവര്‍ത്തനത്തില്‍ ഇന്ത്യ നേട്ടമുണ്ടാക്കുമെന്ന് ലോകബാങ്ക് ദക്ഷിണേഷ്യ, ചീഫ് ഇക്കണോമിസ്റ്റ് ഫ്രാന്‍സിസ്‌ക ഓന്‍സോര്‍ജ് പറഞ്ഞു. എഐ സന്നദ്ധത സൂചികയില്‍ രാജ്യത്തിന് ശക്തമായ റാങ്കിംഗാണുള്ളത്. വ്യാപാര പരിഷ്‌ക്കരണം, വിപണി തുറന്നുകൊടുക്കല്‍,Read More →

തീരുവകള്‍ തിരിഞ്ഞുകൊത്തുന്നു, യുഎസില്‍ വിലക്കയറ്റം

വാഷിങ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാഷ്ട്രങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ ഇറക്കുമതി തീരുവകള്‍ യുഎസ് ഉപഭോക്താക്കളെ ബാധിക്കുന്നു.നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ തൊട്ടാണ് ട്രംപ് തീരുവകള്‍ പ്രഖ്യാപിച്ചുതുടങ്ങിയത്. ഓഗസ്റ്റില്‍ വിപുലീകരിച്ചു. ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ സാമ്പത്തികഭാരം പേറുന്നത് യുഎസ് ഉപഭോക്താക്കളാണ്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്Read More →