യുഎസിൽ 144 പേർ കുടിയേറ്റ ശതകോടീശ്വരന്മാർ; വമ്പന്മാരെ കടത്തിവെട്ടി ഇന്ത്യക്കാർ ഒന്നാമത്

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ 144 പേർ കുടിയേറ്റ ശതകോടീശ്വരന്മാർ. മറ്റൊരു രാജ്യത്ത് ജനിക്കുകയും പിന്നീട് പ്രവർത്തനമണ്ഡലം യുഎസിലേക്കു മാറ്റുകയും ചെയ്ത് ശതകോടീശ്വര പട്ടം ചൂടിയവർ. ഇവർ സംയോജിതമായി കൈയിൽവച്ചിരിക്കുന്ന ആസ്തി 2.2 ട്രില്യൻ ഡോളറാണ് (ഏതാണ്ട് 210 ലക്ഷം കോടി രൂപ). കഴിഞ്ഞവർഷത്തെ 125ൽ നിന്ന് കോടീശ്വരന്മാരുടെ എണ്ണവും 1.3 ട്രില്യനിൽ (125 ലക്ഷം കോടി രൂപ) നിന്ന് സംയോജിത ആസ്തിയും ഉയർന്നെന്ന് ഫോബ്സിന്റെ റിപ്പോർട്ട് പറയുന്നു.Read More →

മാരുതി കാറുകളുടെ വില വീണ്ടും കൂടും

കൊച്ചി: രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തിരഞ്ഞെടുത്ത കാർ മോഡലുകളുടെ വില ഈ മാസം മുതല്‍ വർദ്ധിപ്പിക്കും. അഞ്ച് മാസത്തിനിടെ മൂന്നാം തവണയാണ് കമ്പനി കാറുകളുടെ വില കൂട്ടുന്നത്. അസംസ്‌കൃത സാധനങ്ങളുടെ വില ഉയർന്നതോടെ ഉത്പാദനച്ചെലവിലുണ്ടായ വർദ്ധന കണക്കിലെടുത്താണ് തീരുമാനമെന്ന് മാരുതി സുസുക്കി അറിയിച്ചു. ജൂണ്‍ ഒന്നിനാണ് ആദ്യ വില വർദ്ധനയുണ്ടായത്. പിന്നീട് ആഗസ്‌റ്റില്‍ മുഴുവൻ ശ്രേണിയിലുള്ള വാഹനങ്ങളുടെയും വില 30,000 രൂപ വരെ ഉയർത്തിയിരുന്നു. എന്നാല്‍Read More →

ബിഎസ്‌ഇ ഐപിഒ സൂചിക അഞ്ച്‌ മാസത്തിനിടെ 35% ഉയര്‍ന്നു

മുംബൈ: ബിഎസ്‌ഇ ഐപിഒ സൂചിക നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ അഞ്ച്‌ മാസ കാലയളവില്‍ 35 ശതമാനം ഉയര്‍ന്നു. പുതുതായി ലിസ്‌റ്റ്‌ ചെയ്‌ത പ്രധാന മെയിന്‍ബോര്‍ഡ്‌ ഐപിഒകളുടെ പ്രകടനമാണ്‌ ഐപിഒ സൂചികയില്‍ പ്രതിഫലിക്കുന്നത്‌. പുതിയതായി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഏതാനും കമ്പനികളുടെ മികച്ച പ്രകടനത്തിന്റെ പിന്തുണയോടെ ഐപിഒ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ബിഎസ്‌ഇ എസ്‌എംഇ ഐപിഒ സൂചിക 55 ശതമാനം ഉയര്‍ന്നു.സൂചിക നിലവിലെ റെക്കോഡ്‌ ഉയരത്തില്‍ നിന്ന്‌Read More →

ചരിത്രത്തിൽ ആദ്യം… പെട്രോൾ വാഹന വിൽപ്പനയെ മറികടന്ന് ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ

മുംബൈ: ഇന്ത്യയുടെ വാഹന വിപണിയുടെ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വാഹനങ്ങളുടെ വിൽപ്പനയെ മറികടന്ന് ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ. സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകളിലുള്ള വാഹനങ്ങളുടെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയാണ് പെട്രോൾ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുകളിൽ എത്തിയിരിക്കുന്നത്. പെട്രോൾ വാഹനങ്ങൾ 40.85 ശതമാനം വിപണി വിഹിതം നേടിയപ്പോൾ ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ 41.95 ശതമാനം വിപണി വിഹിതം സ്വന്തമാക്കി. 2026 ഓഗസ്റ്റ് മാസത്തിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ 17.51 ശതമാനത്തിന്റെRead More →

കോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്

മുംബൈ: കോപ്പർ വില പറക്കുന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ കൊപ്പർ വില മെട്രിക് ടണ്ണിന് 14,533 ഡോളറിലെത്തി. ഷാങ്ഹായിലെയും യുഎസിലെയും സ്റ്റോക്ക് കുറഞ്ഞതാണ് പെട്ടെന്ന് വില ഉയർത്തിയത്. ജനുവരിയിൽ രേഖപ്പെടുത്തിയ വിലയെ മറികടന്നാണ് കോപ്പർ വില പുതിയ ഉയരം തൊട്ടത്. കോപ്പർ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകളാണ് വില വർദ്ധിപ്പിച്ചത്. ദുർബലമായ ഡോളറും തിളങ്ങുന്ന ലോഹങ്ങൾക്ക് ഇപ്പോൾ അനുകൂലമാണ്. ഷാങ്ഹായ് സ്റ്റോക്കുകളുടെയും ശക്തമായ യുഎസ് ഇൻവെൻ്ററികൾക്ക് പുറത്തുള്ള സ്റ്റോക്കുകളിലും ഉണ്ടായിരിക്കുന്ന ഇടിവാണ് പൊടുന്നനെRead More →