ബാങ്കോക്കില്‍ റീജിയണല്‍ ഓഫീസും ലോജിസ്റ്റിക്‌സ് ഹബ്ബും തുറന്ന് ലുലു ഗ്രൂപ്പ്

തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ സാന്നിധ്യം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കില്‍ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്‌സ് ഹബ്ബും പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മെയ് എക്‌സ്‌പോര്‍ട്ട് പ്രാദേശിക ഓഫീസും ലോജിസ്റ്റിക്‌സ് ഹബ്ബും തായ്‌ലാന്‍ഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുന്‍ ഉദ്ഘാടനം ചെയ്തു. തായ്ലാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും തായ് ഉത്പന്നങ്ങളുടെ മികവ് ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമക്കാന്‍ മികച്ച പിന്തുണയാണ് ലുലു നല്‍കുന്നതെന്നും സുഫാജിRead More →

ഫെഡറൽ ബാങ്ക് ശാഖകളുടെ എണ്ണം1600  കടന്നു

കൊച്ചി: ഫെഡറൽ ബാങ്കിന്റെ ശാഖകളുടെ എണ്ണം 1600 കടന്നു. ബാങ്കിങ് സേവനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി മാനസരോവർ ഗാർഡനിൽ ആണ് 1600-ാമത് ശാഖ തുറന്നത്.  ഡൽഹി ആഭ്യന്തര, ഊർജ്ജ, വിദ്യാഭ്യാസ, നഗരവികസന വകുപ്പ് മന്ത്രി ആശിഷ് സൂദ് പുതിയ ശാഖയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ബാങ്കിന്റെ ഡൽഹി സോണിനു കീഴിലുള്ള  141-ാമത് ശാഖയാണിത്. ജനപ്രിയ ബാങ്കിങ് സേവനങ്ങൾക്കുപുറമെ ചെറുകിട സംരംഭകർക്കുള്ള വായ്പാ സൗകര്യം, ഡിജിറ്റൽ ബാങ്കിങ്, റിലേഷൻഷിപ് ബാങ്കിങ്, എൻആർഐRead More →

നഷ്ട പരിഹാരം കൂടാതെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് യാത്ര വൗച്ചറും നല്‍കുന്നു

തിരുവനന്തപുരം: പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് റദ്ദാക്കിയ ഫ്ളൈറ്റുകളുടെ യാത്രക്കാര്‍ക്കുള്ള റീഫണ്ട് ആരംഭിച്ചുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. മിക്കവരുടേയും അക്കൗണ്ടുകളില്‍ പണം വന്നിട്ടുണ്ടെന്നും ബാക്കിയുള്ളവ ഉടന്‍ തന്നെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ പരിചരണത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതിനെന്നും അതിന്റെ ഭാഗമായിട്ടാണ് റീഫണ്ടെന്നും കമ്പനി അറിയിച്ചു. ട്രാവല്‍ പാര്‍ട്ട്ണറുടെ പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ സംവിധാനത്തില്‍ ഇത്തരം യാത്രക്കാരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഉണ്ടാകാത്തതിനാല്‍ യാത്രക്കാര്‍ customer.experience@goindigo.in എന്നRead More →

അനന്ത് ദേശീയ സർവകലാശാല ഏഴാമത് ബിരുദ ദാന ചടങ്ങ്

കൊച്ചി: വ്യവസായങ്ങളെയും സമൂഹങ്ങളെയും പുനഃ നിർമിക്കുന്നതിനും പരിസ്ഥിതിയെ വീണ്ടെടുക്കുന്നതിനും സഹായകരമായ വിദ്യാർത്ഥി സമൂഹത്തെയാണ് നാം ഇപ്പോൾ സൃഷ്ടിക്കുന്നതെന്ന് അനന്ത് ദേശീയ സർവകലാശാല പ്രസിഡന്റ് അജയ് പിരമൽ പറഞ്ഞു. സർവകലാശാലയിലെ ബിരുദ ദാന ചടങ്ങിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. പത്മശ്രീ പുരസ്കാര ജേതാവും ശാസ്ത്രജ്ഞനും സോഹോ കോർപ്പറേഷൻ സഹ സ്ഥാപകനുമായ ഡോ. ശ്രീധർ വെമ്പു മുഖ്യാതിഥിയായി. രാജ്യത്തിന് അടിയന്തരമായി ആവശ്യമുള്ള നൂതനാശയങ്ങളും ശ്രദ്ധേയമായ പ്രവർത്തനങ്ങളും കാംപസിൽ കാണാനായതായി ഡോ. ശ്രീധർ വെമ്പു തന്റെRead More →

കുടുംബശ്രീ ബി ടു ബി മീറ്റ് 15ന്

വയനാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റ് ഡിസംബര്‍ 15 രാവിലെ 10 മണിക്ക് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലയിൽ ഉടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിതരണക്കാര്‍ക്ക് പുതിയ ബിസിനസ് സഹകരണങ്ങള്‍, ഇടപാടുകള്‍, വിപണന സാധ്യതകള്‍ എന്നിവ കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്തി, പുതിയ ഉത്പന്നങ്ങള്‍Read More →