സ്വകാര്യ കമ്പനിക്ക് സാറ്റലൈറ്റ് ബസ് സാങ്കേതികവിദ്യ കൈമാറി ഐഎസ്ആര്‍ഒ
ബെംഗളൂരു: സ്വകാര്യ കമ്പനിയായ ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസിന് ഐഎംഎസ് -1 സാറ്റലൈറ്റ് ബസ് സാങ്കേതികവിദ്യ കൈമാറിയിരിക്കയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ).ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് (എന്‍എസ്‌ഐഎല്‍) ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്. സാങ്കേതികവിദ്യ കൈമാറ്റം ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തിലെ വര്‍ദ്ധിച്ച സ്വകാര്യ പങ്കാളിത്തത്തെ കുറിക്കുന്നു. യു ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഐഎംഎസ് -1 സാറ്റലൈറ്റ് ബസ്, ഒരു ചെറിയ ഉപഗ്രഹ പ്ലാറ്റ്‌ഫോമാണ്.Read More →
