അറ്റാദായം 17.58 ശതമാനം ഉയര്‍ത്തി ഐടിസി, വരുമാനം 7 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4902.74 കോടി രൂപയാണ് സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.58 ശതമാനം അധികം. വരുമാനം അതേസമയം 7.2 ശതമാനം ഇടിവ് നേരിട്ട് 18320.16 കോടി രൂപയിലെത്തി. അറ്റാദായം പ്രതീക്ഷിച്ച തോതിലാണെങ്കിലും വരുമാനം പ്രതീക്ഷിച്ച തോതിലായില്ല. ബ്രോക്കറേജുകളില്‍ നടത്തിയ പോള്‍ പ്രകാരം യഥാക്രമം 4838.8 കോടി രൂപയും 17326 കോടി രൂപയുമായിരുന്നു കണക്കുകൂട്ടിയ അറ്റാദായവും വരുമാനവും. ഇബിറ്റRead More →

ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടം, തിരിച്ചുകയറ്റത്തിന്റെ സൂചന നല്‍കി ഇക്വിറ്റി വിപണി

മുംബൈ:ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 79.27 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 65401.92 ലെവലിലും നിഫ്റ്റി 6.20 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 19434.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.സെന്‍സെക്‌സ് ദിവസത്തെ താഴ്ചയായ 64821.88 ലെവലില്‍ നിന്ന് 580 പോയിന്റും നിഫ്റ്റി50 ഏറ്റവും താഴ്ന്ന നിലയായ 19257.90 ലെവലില്‍ നിന്നും 176 പോയിന്റും ഉയര്‍ന്നു. ഗ്യാപ് ഡൗണ്‍ ഓപ്പണിംഗ്Read More →

രൂപ ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിലവാരത്തില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച, 29 പൈസ ഇടിഞ്ഞ് 83.11 നിരക്കില്‍ ക്ലോസ് ചെയ്തതോടെയാണിത്. യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് രൂപയെ തകര്‍ത്തത്. വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടതും വിനയായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 83.04 നിരക്കില്‍ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ കറന്‍സി 83.11 നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു. അതിനിടയില്‍ 82.94 എന്ന ഉയരവും കൈവരിച്ചു. 16 പൈസ താഴ്ന്ന് 82.82Read More →

‘എക്സി’ൽനിന്നുള്ള വരുമാനത്തിന് ജി.എസ്.ടി ബാധകം

ന്യൂ​ഡ​ൽ​ഹി: ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ലെ (മു​മ്പ് ട്വി​റ്റ​ർ) ഉ​ള്ള​ട​ക്ക സ്ര​ഷ്ടാ​ക്ക​ൾ​ക്ക് പ​ര​സ്യ​വ​രു​മാ​നം പ​ങ്കി​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​ഫ​ല​ത്തി​ന് ച​ര​ക്കു​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ബാ​ധ​ക​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ. വി​വി​ധ സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നു​ള്ള ​മൊ​ത്തം വ​രു​മാ​നം പ്ര​തി​വ​ർ​ഷം 20 ല​ക്ഷം ക​ട​ന്നാ​ലാ​ണ് 18 ശ​ത​മാ​നം നി​കു​തി ന​ൽ​കേ​ണ്ടി​വ​രു​ക. പ്രീ​മി​യം സ​ബ്സ്ക്രൈ​ബ​ർ​മാ​ർ​ക്കും വെ​രി​ഫൈ ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ര​സ്യ​വ​രു​മാ​നം പ​ങ്കി​ടു​ന്ന പ​ദ്ധ​തി അ​ടു​ത്തി​ടെ​യാ​ണ് ‘എ​ക്സ്’ ആ​രം​ഭി​ച്ച​ത്. മൂ​ന്നു മാ​സ​ത്തി​നി​ടെ പോ​സ്റ്റു​ക​ൾ 15 ദ​ശ​ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫീ​ഡു​ക​ളി​ലെ​ത്തി​യാ​ലാ​ണ് പ​ര​സ്യ​വ​രു​മാ​ന​ത്തി​ന് അ​ർ​ഹ​ത. ഏ​റ്റ​വും കു​റ​ഞ്ഞ​ത്Read More →

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മിഡ്ക്യാപ് ഗ്യാസ് ട്രാന്‍സ്മിഷന്‍ സ്റ്റോക്ക്

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 1 നിശ്ചയിച്ചിരിക്കയാണ് ഗുജ്റാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് കമ്പനി.ഒക്ടോബര്‍ 13 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം നടത്തും.ലാഭവിഹിതം എത്രയെന്ന് പിന്നീട് പ്രഖ്യാപിക്കും. 278.55 രൂപയിലാണ് നിലവില്‍ കമ്പനി ഓഹരിയുള്ളത്. കഴിഞ്ഞ ഒരാഴ്ചയില്‍ 0.94 ശതമാനം ഉയര്‍ന്ന ഓഹരി 1 വര്‍ഷത്തില്‍ 17.90 ശതമാനവും രണ്ട് വര്‍ഷത്തില്‍ 17.75 ശതമാനവും നേട്ടമുണ്ടാക്കി. 3 വര്‍ഷത്തെ നേട്ടം 28.33 ശതമാനവും 5 വര്‍ഷത്തേത്Read More →