പ്രതിദിനം ഒരു മില്യൺ ഡിജിറ്റൽ കറൻസി ഇടപാടുകൾ ലക്ഷ്യമിട്ട് ആർബിഐ

മുംബൈ: ഈവർഷം അവസാനത്തോടെ പ്രതിദിനം ഒരു ദശലക്ഷം റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ) ലക്ഷ്യമിടുന്നു. ഡിസംബറോടെ ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് ആർ.ബി.ഐയുടെ പ്രതീക്ഷയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇലക്ട്രോണിക് അഥവാ ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് സി.ബി.ഡി.സി. ഇത് സാധാരണ കറൻസി പോലെ തന്നെ വിനിമയം ചെയ്യാനും ഇടപാടുകൾ നടത്താനും സാധിക്കും. സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. പണമിടപാടുകൾക്ക്Read More →

കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ സംഗീത വിതരണാവകാശം വിങ്ക് സ്റ്റുഡിയോ കരസ്ഥമാക്കി

ഡൗൺലോഡുകളെയും ദിവസേനെയുള്ള സജീവ ഉപയോക്താക്കളെയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഒന്നാം നമ്പർ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ വിങ്ക് മ്യൂസിക്, കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ വിതരണാവകാശം ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത വിതരണ ഇക്കോസിസ്റ്റമായ വിങ്ക് സ്റ്റുഡിയോ wynk-studios നേടിയതായി ഇന്ന് പ്രഖ്യാപിച്ചു. ബാഡ്മിന്റൺ സൂപ്പർതാരം പി ഗോപിചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് “ലവ് ഓൾ”.  ആനന്ദ് പണ്ഡിറ്റിനൊപ്പം മഹേഷ് ഭട്ടും പി ഗോപിചന്ദും ചേർന്നാണ്Read More →

ചൈനയുടെ സേവന മേഖല 8 മാസത്തിലെ താഴ്ന്ന വളര്‍ച്ചയില്‍

ചൈനയുടെ സേവന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വികസിച്ചതെന്ന് വ്യക്തമാക്കുന്ന സ്വകാര്യ സര്‍വെ റിപ്പോര്‍ട്ട് പുറത്തുവന്നു. കായ്ക്സിന്‍/എസ്&പി ഗ്ലോബൽ സർവീസ് പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ് (PMI) ജൂലൈയിലെ 54.1 ൽ നിന്ന് ഓഗസ്റ്റിൽ 51.8 ആയി കുറഞ്ഞു, കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കഴിഞ്ഞ ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വായനയാണിത്. സൂചികയില്‍ 50 പോയിന്‍റിനു മുകളില്‍ വികാസത്തെയും അതിനു താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു. ഉത്തേജനംRead More →

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില ആറ് വർഷത്തിനിടയിലെ ഉയർന്ന നിരക്കിൽ. മൺസൂണിലുണ്ടായ കുറവാണ് പഞ്ചസാര വില ഉയരുന്നതിനുള്ള കാരണം. 48 മണിക്കൂറിനിടെ പഞ്ചസാര വിലയിൽ മൂന്ന് ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പഞ്ചസാര വില മെട്രിക് ടണ്ണിന് 37,760 രൂപയായി ഉയർന്നു. 2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പഞ്ചസാരയുടെ വില ഇനിയും ഉയർന്നാൽ ഒക്ടോബറിൽ കേ​ന്ദ്രസർക്കാർ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയേക്കും. ഉത്സവകാലത്തേക്ക് വേണ്ട പഞ്ചസാരയുടെ സ്റ്റോക്ക് ഇപ്പോഴുണ്ടെന്നാണ് സർക്കാർRead More →

ആസ്തി 1.30 ലക്ഷം കോടി രൂപയാക്കാന്‍ പിരമല്‍ എന്റര്‍പ്രൈസസ്

കൊച്ചി: പിരമല്‍ എന്റര്‍പ്രൈസസ് നടപ്പു സാമ്പത്തിക വര്‍ഷം നൂറു ശാഖകള്‍ കൂടി ആരംഭിക്കും. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ രണ്ടിരട്ടി വര്‍ധിപ്പിച്ച് 1.30 ലക്ഷം കോടിയായി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. റീട്ടെയില്‍ മേഖലയില്‍ 67 ശതമാനവും ഹോള്‍സെയില്‍ മേഖലയില്‍ 33 ശതമാനവും ബിസിനസ് എന്ന നിലയിലെത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കമ്പനി 4600 കോടി രൂപയുടെ നികുതിക്കു ശേഷമുള്ള വരുമാനമാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ റീട്ടെയില്‍ വായ്പാRead More →