യു.എ.ഇ 3.4 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്
ദുബൈ: 2023, 2024 വർഷങ്ങളിലെ യു.എ.ഇയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച പ്രവചനം പരിഷ്കരിച്ച് ലോക ബാങ്ക്. എണ്ണയുൽപാദന മേഖലയുടെയും എണ്ണയിതര മേഖലയുടെയും ശക്തമായ പിൻബലത്തിൽ നടപ്പുവർഷം യു.എ.ഇ 3.4 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പുതിയ പ്രവചനം. 2.8 ശതമാനം വളർച്ച നേടുമെന്നായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. 2024ൽ രാജ്യത്തിന്റെ സാമ്പത്തികവളർച്ച നിരക്ക് 3.7 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക് പ്രവചിക്കുന്നു. നേരത്തേ 3.4 ശതമാനം വളർച്ചയായിരുന്നു ലോകബാങ്ക്Read More →




