അദാനി ഗ്രൂപ്പ് ഫ്‌ളൈറ്റ് സിമുലേഷന്‍ ടെക്‌നിക്ക് സെന്ററിനെ ഏറ്റെടുത്തേക്കും
പുതിയ ബിസിനസ് മേഖലകളില്‍ നിക്ഷേപമിറക്കുന്ന ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് പൈലറ്റ് പരിശീലന സ്ഥാപനമായ ഫ്‌ളൈറ്റ് സിമുലേഷന്‍ ടെക്‌നിക്ക് സെന്ററിനെ (എഫ്എസ്ടിസി) ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. വ്യോമയാന രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012ല്‍ സ്ഥാപിതമായ എഫ്എസ്ടിസിക്ക് ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസും (എഡിഎസ്ടി) പ്രൈം എയ്‌റോയും കൂടിയുള്ള സംയുക്ത സംരംഭം വഴിയാണ് ഏറ്റെടുക്കല്‍.Read More →





